Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക ഹറമിൽ അത്യാധുനിക ...

മക്ക ഹറമിൽ അത്യാധുനിക ശുചീകരണ യന്ത്രങ്ങൾ

text_fields
bookmark_border

ജിദ്ദ: മക്ക ഹറമിൽ പഴയ ശുചീകരണ യന്ത്രങ്ങൾക്ക്​ പകരം പുതിയത്​ ഒരുക്കിയതായി ക്ലീനിങ്​ വിഭാഗം മേധാവി നാഇഫ്​ അൽജഹ്​ദലി പറഞ്ഞു.
നൂതന സാ​േങ്കതിക സംവിധാനങ്ങളോട്​ കൂടിയതും ഉയർന്ന പ്രവർത്തന ശേഷിയുള്ളതുമാണ്​ പുതിയ മെഷീനുകൾ. ഇവ പ്രവർത്തിപ്പിക്കുന്നതിന്​ യോഗ്യരായ സ്വദേശികളുടെ സംഘമു​ണ്ട്​.
മസ്​ജിദുൽ ഹറാമിനകവും പുറവും ശുചീകരിക്കാൻ ഇവർ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശുചീകരണ രംഗത്ത്​ പഴയ രീതി മാറ്റി നൂതനമായ രീതികൾ അവലംബിക്കാനും ഇതിനാവശ്യമായ യന്ത്രങ്ങൾ ഒരുക്കാനുമാണ്​ ഇരുഹറം കാര്യാലയം ശ്രമിച്ചുകൊണ്ടിരിക്കുന്നത്​. ശുചീകരണ ജോലികളുടെ നിലവാരം മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
അടുത്തിടെ മത്വാഫ്​ കഴുകുന്നതിനായി ബോർഡ്​ ബോസ്​ എന്ന ഇലക്​ട്രിക്​ വണ്ടി മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ഉദ്​ഘാടനം ചെയ്​തിരുന്നതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newslatest cleaning machine
News Summary - latest cleaning machine, Saudi news
Next Story