മക്ക ഹറമിൽ അത്യാധുനിക ശുചീകരണ യന്ത്രങ്ങൾ
text_fieldsജിദ്ദ: മക്ക ഹറമിൽ പഴയ ശുചീകരണ യന്ത്രങ്ങൾക്ക് പകരം പുതിയത് ഒരുക്കിയതായി ക്ലീനിങ് വിഭാഗം മേധാവി നാഇഫ് അൽജഹ്ദലി പറഞ്ഞു.
നൂതന സാേങ്കതിക സംവിധാനങ്ങളോട് കൂടിയതും ഉയർന്ന പ്രവർത്തന ശേഷിയുള്ളതുമാണ് പുതിയ മെഷീനുകൾ. ഇവ പ്രവർത്തിപ്പിക്കുന്നതിന് യോഗ്യരായ സ്വദേശികളുടെ സംഘമുണ്ട്.
മസ്ജിദുൽ ഹറാമിനകവും പുറവും ശുചീകരിക്കാൻ ഇവർ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശുചീകരണ രംഗത്ത് പഴയ രീതി മാറ്റി നൂതനമായ രീതികൾ അവലംബിക്കാനും ഇതിനാവശ്യമായ യന്ത്രങ്ങൾ ഒരുക്കാനുമാണ് ഇരുഹറം കാര്യാലയം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശുചീകരണ ജോലികളുടെ നിലവാരം മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
അടുത്തിടെ മത്വാഫ് കഴുകുന്നതിനായി ബോർഡ് ബോസ് എന്ന ഇലക്ട്രിക് വണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.