ലതാ മങ്കേഷ്കർ ഗാനാഞ്ജലി
text_fieldsലതാ മങ്കേഷ്കറിന് ഗാനാഞ്ജലി അർപ്പിച്ച് ഐ.വൈ.സി.സി സംഘടിപ്പിച്ച പരിപാടി രാജീവ് വെള്ളിക്കോത്ത് ഉദ്‌ഘാടനം ചെയ്യുന്നു
മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ആർട്സ് വിങ്ങിന്റെയും ഐടി & മീഡിയ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ ലതാ മങ്കേഷ്കറിന് ഗാനാഞ്ജലി സംഘടിപ്പിച്ചു. സെഗയാ റസ്റ്റാറന്‍റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച പരിപാടി സംഗീത സംവിധായകനും റേഡിയോ അവതാരകനുമായ രാജീവ് വെള്ളിക്കോത്ത് ഉദ്‌ഘാടനം ചെയ്തു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്‍റ് ജിതിൻ പരിയാരം അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും വിധികർത്താക്കൾക്കുള്ള മെമന്റോ വിതരണവും ഇതോടൊപ്പം നടത്തി. ഗായികരായ ലക്ഷ്മി രോഹിത്ത്, ആദ്യ ഷീജു, ബീന ജോൺ, ആഗ്നേയ നിത്യാനന്ദൻ, അക്ഷയ ബാലഗോപാൽ, ജോവിന ജിബിൻ, ദേവപ്രിയ, വിശ്വനാഥൻ മാരിയിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത്, ഐ.ടി & മീഡിയ സെൽ കൺവീനർ അലൻ ഐസക് എന്നിവർ സംസാരിച്ചു. ദേശീയ സെക്രട്ടറി ബെൻസി ഗാനിയുഡ് സ്വാഗതവും ട്രഷറർ വിനോദ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു. ഐ.വൈ.സിസി മുതിർന്ന അംഗം അനീഷ് എബ്രഹാം, പ്രിറ്റി റോയ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

