Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൻ മയക്കുമരുന്ന്...

വൻ മയക്കുമരുന്ന് ശേഖരവും പണവും ആയുധങ്ങളും പിടികൂടി

text_fields
bookmark_border
വൻ മയക്കുമരുന്ന് ശേഖരവും പണവും ആയുധങ്ങളും പിടികൂടി
cancel

റിയാദ്: സൗദി അറേബ്യയിലെ കര, വ്യോമ, കടൽ അതിർത്തി പോയിൻറുകൾ വഴി നടത്താൻ ശ്രമിച്ച 1,039 കള്ളക്കടത്തുകൾ കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ തടഞ്ഞതായി സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്​റ്റംസ് അതോറിറ്റി (സത്ക) അറിയിച്ചു. രാജ്യത്തി​െൻറ സുരക്ഷ ഉറപ്പാക്കാനും എല്ലാത്തരം നിരോധിത വസ്തുക്കളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനും അതോറിറ്റി തുടർച്ചയായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.

പരിശോധനയിൽ ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, ഷാബു, കപ്റ്റഗൺ ഗുളികകൾ തുടങ്ങിയവ ഉൾപ്പെടുന്ന 190 തരം മയക്കുമരുന്നുകളും, നിയമവിരുദ്ധമായ 375 മറ്റ് നിരോധിത വസ്തുക്കളും കസ്​റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതിനുപുറമേ പുകയിലയും അതി​െൻറ വിവിധ ഉൽപ്പന്നങ്ങളും കടത്താൻ ശ്രമിച്ച 1,951 ശ്രമങ്ങളും, അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട 79 കേസും, ആയുധങ്ങളും അവയുടെ അനുബന്ധ ഭാഗങ്ങളും പിടിച്ചെടുത്ത ആറ്​ കേസും അതിർത്തികളിൽ വെച്ച് തടയാൻ സാധിച്ചതായി അതോറിറ്റി വ്യക്തമാക്കി.

രാജ്യത്തിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ മുഴുവൻ സാധന സാമഗ്രികളുടെയും പരിശോധന ഇനിയും ശക്തമായി തുടരും. മറ്റ് സുരക്ഷാ ഏജൻസികളുമായി ചേർന്ന് പൂർണ സഹകരണത്തോടെയാണ് അതോറിറ്റി പ്രവർത്തിക്കുന്നത്. കള്ളക്കടത്ത് തടഞ്ഞ് രാജ്യത്തി​െൻറ സുരക്ഷയും സാമ്പത്തിക വ്യവസ്ഥയും സംരക്ഷിക്കാൻ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.

കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ സൗദിയിലുള്ളവർക്ക് 1910 എന്ന ടോൾ ഫ്രീ നമ്പറിലോ, 1910@zatca.gov.sa എന്ന ഇ-മെയിൽ വിലാസത്തിലോ, വിദേശത്തുനിന്നുള്ളവർക്ക് 00966114208417 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, നൽകുന്ന വിവരങ്ങൾ സത്യമാണെന്ന് വ്യക്തമായാൽ സാമ്പത്തിക പാരിതോഷികം നൽകുമെന്നും സത്ക അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsweaponsseizedSaudi Arabia News
News Summary - Large stash of drugs, cash, and weapons seized
Next Story