കയറ്റുമതിക്കായി കൂറ്റൻ കപ്പലെത്തി: ചരക്കുകൈമാറ്റത്തിൽ മുന്നേറ്റവുമായി യാംബു വാണിജ്യതുറമുഖം
text_fieldsയാംബു കിങ് ഫഹദ് വ്യവസായിക തുറമുഖത്ത് കഴിഞ്ഞ ദിവസം കയറ്റുമതിക്കായി കൂറ്റൻ’ കപ്പൽ എത്തിയപ്പോൾ
യാംബു: യാംബു കിങ് ഫഹദ് വ്യവസായികതുറമുഖം ചരക്കുകൈമാറ്റത്തിൽ വൻ നേട്ടങ്ങൾ നേടി പുരോഗതിയിൽ. വിവിധ പദ്ധതികളും നേട്ടങ്ങളും കൈവരിക്കുകവഴി യാംബു പോർട്ട് മികവുപുലർത്തി മുന്നേറുകയാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി ഗ്രൈൻസ് ഓർഗനൈസേഷെൻറ (സാഗോ) പിന്തുണയോടെ ഗോതമ്പ് കയറ്റുമതിക്കായി 54,000 ടൺ ശേഷിയുള്ള 'ഫ്രീഡം ലൈൻ' എന്ന പേരിലുള്ള വൻ കപ്പൽ ഇതിനായി കഴിഞ്ഞ ദിവസം പോർട്ടിലെത്തിയത് വലിയ നേട്ടമായി വിലയിരുത്തുന്നു. 1,20,000 ടൺ ശേഷിയുള്ള 'സിലോസ്' ധാന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായാണ് ആധുനിക സംവിധാനങ്ങളുള്ള കപ്പൽ പോർട്ടിൽ സജ്ജമായിരിക്കുന്നത്.
യാംബു വാണിജ്യതുറമുഖത്തെ വിവിധ പദ്ധതികളുടെ വിജയത്തിനായി ജനറൽ പോർട്ട് അതോറിറ്റി ഇതിനകം വേറിട്ട പരിഷ്കരണങ്ങൾ വരുത്തിയത് വൻ കുതിപ്പിന് ആക്കംകൂടിയിട്ടുണ്ട്. രാജ്യത്തെ താമസക്കാർക്ക് സമീകൃത ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനായി ധാന്യവിതരണ പദ്ധതികളുടെ വിവിധ രീതികളാണ് പോർട്ടിൽ നടപ്പിലാക്കിയത്. മദീന, അൽ ഖസീം മേഖലയിലേക്ക് ആവശ്യമായ ഭക്ഷ്യവിതരണ സാധനങ്ങളുടെ വിതരണം യാംബു തുറമുഖം വഴിയാണ് നടക്കുന്നത്. രാജ്യത്തെ പ്രധാന വാണിജ്യതുറമുഖമായി യാംബു തുറമുഖം മാറിയിട്ടുണ്ട്.
സൂയസ് കനാലിന് തെക്ക് 460 നോട്ടിക്കൽ മൈലും ജിദ്ദയിലെ ഇസ്ലാമിക് തുറമുഖത്തിന് വടക്കുപടിഞ്ഞാറ് 168 നോട്ടിക്കൽ മൈലും അകലെയാണ് യാംബു വാണിജ്യതുറമുഖം സ്ഥിതി ചെയ്യുന്നത്. യാംബു വ്യവസായ തുറമുഖത്ത് ഇതിനകം ഏകദേശം 4.2 കിലോമീറ്റർ നീളത്തിൽ 12 ബെർത്തുകൾ ഉണ്ട്. ഇത് കൂടാതെ 180 മീറ്റർ നീളവും 10 മീറ്റർ ആഴവുമുള്ള ഒരു ടൂറിസം ബെർത്തും യാർഡുകൾക്ക് ഇന്ധനം നിറക്കാൻ ഒരു ബെർത്തും ഒരു ഫ്ലോട്ടിങ് ബെർത്തും ഇവിടുണ്ട്.
13.5 ദശലക്ഷം ടണ്ണിലധികം ചരക്കുകൈമാറ്റം ചെയ്യാൻശേഷിയുള്ള തുറമുഖത്തിന് 2000 യാത്രക്കാരെ ഉൾക്കൊ ള്ളാൻ ശേഷിയുള്ള ഒരു പാസഞ്ചർ ടെർമിനലുമുണ്ട്.
ഒരു പൊതു കാർഗോ ടെർമിനൽ, 20,000 ടൺ ശേഷിയുള്ള ബൾക്ക് മെറ്റീരിയലു കൾ സംഭരിക്കുന്നതിനുള്ള രണ്ട് സംഭരണ സംവിധാനങ്ങളും തുറ മുഖത്തിെൻറ മികച്ച പുരോഗതിക്ക് വഴിവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

