ദമ്മാമിൽ വന്‍ ലഹരിവേട്ട: പിടികൂടിയത് 14 ദശലക്ഷം ലഹരിഗുളികകൾ
text_fieldsദമ്മാം: ദമ്മാമിൽ വന്‍ ലഹരിമരുന്നുവേട്ട. ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം വഴി കടത്താൻ ശ്രമിച്ച ലഹരിമരുന്നുകളാണ് പിടികൂടിയത്. കസ്റ്റംസ് അധികൃതരുടെ സഹായത്തോടെ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് 14 ദശലക്ഷം ലഹരിമരുന്നുകൾ കണ്ടെത്തിയത്. കസ്റ്റംസിെൻറ പതിവ് സ്കാനിങ് പരിശോധനക്കിടെയാണ് ലഹരിവസ്തുക്കൾ ശ്രദ്ധയിൽപെട്ടത്.
മരത്തടികളിൽ പ്രത്യേകം അറകളുണ്ടാക്കി അതിനകത്ത് ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്താനായിരുന്നു പദ്ധതിയെന്ന് സൗദി കസ്റ്റംസ് സുരക്ഷ വിഭാഗം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽനഈം പറഞ്ഞു. ഗുളികയുടെ ആകൃതിയിലുള്ള 14.5 ദശലക്ഷം ലഹരിവസ്തുക്കളാണ് പിടികൂടിയത്. വിവിധ തരത്തിൽ സൗദിയിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമം നടക്കുന്നുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പിടികൂടിയവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

