ഇന്ത്യയിൽ ലോജിസ്റ്റിക്, സ്റ്റോറേജ് മേഖലകളിൽ വൻ നിക്ഷേപ സാധ്യതകൾ –ഡോ. സിദ്ദീഖ് അഹമ്മദ്
text_fieldsഎസ്.ഐ.ബി.എൻ ദമ്മാം ചാപ്റ്റർ രൂപവത്കരണ യോഗത്തിൽ വൈസ് പ്രസിഡൻറും ഇറാം ഗ്രൂപ് സി.എം.ഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ് സംസാരിക്കുന്നു
ദമ്മാം: ഇന്ത്യയിൽ വെയർ ഹൗസ്, ലോജിസ്റ്റിക് മേഖലകളിൽ വലിയ നിക്ഷേപ സാധ്യതകളാണുള്ളതെന്ന് ഇന്ത്യ-സൗദി ബിസിനസ് നെറ്റ്്വർക്ക് (എസ്.ഐ.ബി.എൻ) വൈസ് പ്രസിഡൻറും ഇറാം ഗ്രൂപ് സി.എം.ഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. എസ്.ഐ.ബി.എൻ ദമ്മാം ഘടകത്തിെൻറ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലകൾ ഉൾെപ്പടെ വൈവിധ്യ സമ്പത്തുള്ള ഇന്ത്യയിൽ ഇതിനെ സുരക്ഷിതമായി സംഭരിക്കാനുള്ള സംവിധാനങ്ങൾ വിരളമാണ്. ഈ മേഖല വികസിപ്പിക്കുകയും വിതരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നത് വൻ വികസന സാധ്യതകളാണ് തുറന്നിടുക. സ്റ്റോേറജ് മേഖലകളിൽ സൗദിയിൽ നിരവധി പരിചയസമ്പന്നരായ നിക്ഷേപകരുണ്ട്. അതുകൊണ്ട് ഇവർക്ക് ഇന്ത്യൻ വിപണിയിൽ വലിയ നിക്ഷേപ അവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. ഇത് ഇരു രാജ്യങ്ങൾക്കും ഏറെ സഹായകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോറേജ് സംവിധാനത്തിെൻറ അഭാവം ഇന്ത്യയിലെ കാർഷിക മേഖലയിൽ വൻ നഷ്ടങ്ങളാണ് പ്രതിവർഷം സൃഷ്ടിക്കുന്നത്.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷെൻറ കണക്കനുസരിച്ച് 2013 മുതൽ 2016 വർഷങ്ങളിലെ തോട്ടവിള ഉൽപാദനത്തിെൻറ മൂല്യം 2,84,000 കോടി രൂപയായിരുന്നു. എന്നാൽ, കൃത്യമായ സ്റ്റോറേജ് സംവിധാനം ഇല്ലാത്തതിനാൽ നഷ്ടപ്പെട്ടത് ഏകദേശം 31,500 കോടി രൂപയുടെ ഉൽപന്നങ്ങളാണ്. കന്നുകാലി ഉൽപാദന മൂല്യം 5.08 ലക്ഷം കോടി രൂപയുടേതായിരുന്നു. എന്നാൽ, നഷ്ടമായത് 19,000 കോടിയാണ്. ഈ മേഖലയിലെ അടിയന്തര നിക്ഷേപ സാധ്യതകളാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമീർ മുഹമ്മദ് ബിൻ സൽമാേൻറയും നേതൃത്വത്തിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധങ്ങളിൽ കൂടുതൽ ദൃഢത രൂപപ്പെട്ടിട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങൾ കൂടുതൽ അനുകൂല സാധ്യതകളാണ് തുറന്നിടുന്നത്. ഇറാം ഗ്രൂപ്പിന് സൗദിയുടെ വ്യത്യസ്ത മേഖലകളിൽ വിജയകരമായി നിക്ഷേപം നടത്താൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നിക്ഷേപ സാധ്യതകളെ പ്രോത്സാഹിപ്പിക്കുകയും പുതിയ സംരംഭകർക്ക് ആത്മവിശ്വാസം പകരുകയും പിന്തുണ നൽകുകയുമാണ് എസ്.ഐ.ബി.എന്നിെൻറ രൂപവത്കരണ ഉദ്ദേശം. 2020ൽ രൂപം കൊണ്ട നെറ്റ്വർക്കിെൻറ റിയാദ്, ജിദ്ദ ഘടകങ്ങൾ നേരത്തേ രൂപവത്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

