Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലേ​ൺ ദ ​ഖു​ർ​ആ​ൻ...

ലേ​ൺ ദ ​ഖു​ർ​ആ​ൻ നാ​ലാം​ഘ​ട്ട പാ​ഠ​പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ലേ​ൺ ദ ​ഖു​ർ​ആ​ൻ നാ​ലാം​ഘ​ട്ട പാ​ഠ​പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ലേ​ൺ ദ ​ഖു​ർ​ആ​െൻറ’​നാ​ലാം​ഘ​ട്ട പാ​ഠ​പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്​ 

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ പ​ഠ​ന​പ​ദ്ധ​തി​യാ​യ 'ലേ​ൺ ദ ​ഖു​ർ​ആ​െൻറ'​നാ​ലാം​ഘ​ട്ട പാ​ഠ​പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. സോ​ഷ്യ​ൽ ഡെ​വ​ല​പ്മെൻറ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ത്ഹ കാ​ൾ ആ​ൻ​ഡ്​ ഗൈ​ഡ​ൻ​സ് സെൻറ​ർ മേ​ധാ​വി ശൈ​ഖ് സ്വാ​ലി​ഹ് ബി​ൻ നാ​സി​ർ അ​ൽ​ഖ​ത്താ​ഫ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഖു​ർ​ആ​െൻറ യ​ഥാ​ർ​ഥ സ​ന്ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഇ​ത്ത​രം വ്യ​വ​സ്ഥാ​പി​ത പ​ദ്ധ​തി​ക​ൾ​കൊ​ണ്ട് സാ​ധി​ക്കു​മെ​ന്നും മ​ല​യാ​ളി​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​പ​ര​മാ​ണെ​ന്നും ഐ​ക്യ​ത്തോ​ടെ​യും സ​മൂ​ഹ​ത്തി​ന് സ​ഹാ​യ​ക​മാ​യും ദീ​നി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ഖു​ർ​ആ​ൻ പ​ഠ​ന​വേ​ദി​യാ​ണ് ലേ​ൺ ദ ​ഖു​ർ​ആ​ൻ. 21 വ​ർ​ഷ​മാ​യി തു​ട​രു​ന്ന പ​ഠ​ന​പ​ദ്ധ​തി​യു​ടെ പു​ന​രാ​വ​ർ​ത്ത​ന​ത്തി​െൻറ നാ​ലാം ഘ​ട്ട​ത്തി​ൽ മു​ഹ​മ്മ​ദ് അ​മാ​നി മൗ​ല​വി ര​ചി​ച്ച ഖു​ർ​ആ​ൻ വി​വ​ര​ണ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​രീ​ക്ഷ. പാ​ഠ​പു​സ്ത​കം സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ, യാം​ബു, റി​യാ​ദ്, ദ​മ്മാം, അ​ൽ​ഖോ​ബാ​ർ, ജു​ബൈ​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലെ 30ഒാ​ളം ലേ​ൺ ദ ​ഖു​ർ​ആ​ൻ സെൻറ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും ഏ​പ്രി​ൽ ര​ണ്ടാം വാ​രം പാ​ഠ​പു​സ്ത​കം ല​ഭി​ക്കു​ന്ന​താ​ണ്. റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ എ​ട​ത്ത​നാ​ട്ടു​ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​സാ​ഖ് സ്വ​ലാ​ഹി, ബ​ത്ഹ കാ​ൾ ആ​ൻ​ഡ്​ ഗൈ​ഡ​ൻ​സ് മ​ല​യാ​ളം വി​ഭാ​ഗം ദാ​ഈ മു​ഹ​മ്മ​ദ് കു​ട്ടി ക​ട​ന്ന​മ​ണ്ണ, ലേ​ൺ ദ ​ഖു​ർ​ആ​ൻ കോ​ഒാ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ അ​സീ​സ് കോ​ട്ട​ക്ക​ൽ, അ​ഡ്വ. അ​ബ്​​ദു​ൽ ജ​ലീ​ൽ, സാ​ജി​ദ് കൊ​ച്ചി, അ​ബ്​​ദു​ൽ വ​ഹാ​ബ് പാ​ല​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സി​ബ്ഗ​ത്തു​ല്ല, ഷം​സു​ദ്ദീ​ൻ പു​ന​ലൂ​ർ, അ​റ​ഫാ​ത്ത് കോ​ട്ട​യം, ഇ​ഖ്​​ബാ​ൽ വേ​ങ്ങ​ര, ടി.​പി. വാ​ജി​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
Next Story