ദേശീയ സ്കൗട്ട് ക്യാമ്പിൽ നേട്ടങ്ങൾ സ്വന്തമാക്കി ലാന സ്കൂൾ
text_fieldsദേശീയ സ്കൗട്ട് ക്യാമ്പിൽ പങ്കെടുത്ത അബഹയിലെ ലാന അഡ്വാൻസ്ഡ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളും ഒഫിഷ്യൽസും
അബഹ: നവംബർ 28 മുതൽ 30 വരെ നടന്ന സൗദി ദേശീയ സ്കൗട്ട് ക്യാമ്പിൽ അബഹയിലെ ലാന അഡ്വാൻസ്ഡ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി. സൗദിയിൽനിന്നുള്ള സ്കൗട്ടിങ് പ്രതിഭകളുടെ പ്രതിസന്ധി കൈമാറൽ കഴിവുകളും ടീം വർക്ക് മികവുകളും വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിൽ സ്കൂളിൽനിന്ന് തിരഞ്ഞെടുത്ത എട്ട് വിദ്യാർഥികൾ പങ്കെടുത്തു.
വിവിധ മത്സരങ്ങളിലൂടെയും സേവന പ്രവർത്തനങ്ങളിലൂടെയും കഴിവുകൾ തെളിയിച്ച ഇവർ സ്വർണ മെഡലുകളും വെള്ളി മെഡലുകളും സ്വന്തമാക്കി. പ്രധാന മത്സരങ്ങളിൽ നടന്ന അടിയന്തര രക്ഷാപ്രവർത്തന പരീക്ഷണം, സന്ദേശ വിനിമയം കൂടാതെ പരിസ്ഥിതി സംരക്ഷണ ആവിഷ്കാരങ്ങളിൽ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
സ്കൂൾ ടീം ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പ് സമാപന ചടങ്ങിൽ സ്കൂളിനെ പ്രത്യേകം ആദരിച്ചു. സ്കൂൾ മാനേജർ അഷ്റഫ് കുറ്റിച്ചൽ, പ്രിൻസിപ്പൽ ഡോ. സിജു എസ്. ഭാസ്കർ, അധ്യാപകൻ ഷുഹൈബ് തുടങ്ങിയവർ വിദ്യാർഥികളുടെ സമർപ്പണത്തിനും അവരുടെ നേട്ടങ്ങൾക്കും അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

