‘തുടരും’ ഫാൻസ് ഷോ ഒരുക്കി ലാൽകെയേഴ്സ് വനിത വിങ്
text_fieldsലാൽകെയേഴ്സ് വനിത വിങ് അൽ ഖോബർ എ.എം.സി പ്രൈം തിയറ്ററിൽ സംഘടിപ്പിച്ച ഫാൻസ് ഷോയിൽ പങ്കെടുക്കാനെത്തിയവർ
ദമ്മാം: ലാൽകെയേഴ്സ് വനിത വിങ്ങിന്റെ നേതൃത്വത്തിൽ ‘തുടരും’ സിനിമ രണ്ടാം ഫാൻസ് ഷോ സംഘടിപ്പിച്ചു. അൽ ഖോബറിലെ എ.എം.സി പ്രൈം തിയറ്ററിൽ നടന്ന പരിപാടിക്ക് പ്രസിഡന്റ് ദിവ്യശ്രീ ദിൽജിത്, സെക്രട്ടറി ട്രഷറർ ഷാരു സുഫിൽ എന്നിവർ നേതൃത്വം നൽകി. ലാൽകെയേഴ്സ് ഇന്റർനാഷനൽ ടീം പരിപാടിക്ക് ആശംസ അറിയിച്ചു.
‘ദ കംപ്ലീറ്റ് ആക്ടർ’ എന്ന ആരാധക ആവേശം കത്തിച്ച മാഷ് അപ്പിലൂടെ തുടങ്ങിയ ഫാൻസ് ഷോ, കൊണ്ടാട്ടം പ്രൊമോ വീഡിയോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഡാൻസ് പരിപാടിയോടെ കൈയ്യടിച്ചും ആർപ്പുവിളിച്ചും ഫാൻസ് ഷോയെ അക്ഷരാർഥത്തിൽ ആവേശഭരിതമാക്കി. മികച്ച സിനിമ അനുഭവം സമ്മാനിച്ച സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി അറിയിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു.

