സൗദിയിൽ ലേഡീസ് ഒൺലി കടകളിലെ സ്വദേശിവത്കരണം പുരോഗമിക്കുന്നു
text_fieldsജിദ്ദ: ലേഡീസ് ഒൺലി കടകളിൽ സ്വദേശി സ്ത്രീകളെ ജോലിക്ക് നിയമിക്കാനുള്ള തീരുമാനം 1,01,019 സ്ഥാപനങ്ങൾ പാലിച്ചതായി തൊഴിൽ സാമൂഹ്യ കാര്യ മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈൽ പറഞ്ഞു. ലേഡീസ് ഒൺലി കടകളിലെ സ്വദേശീവത്കരണം മൂന്നാംഘട്ടം നടപ്പാക്കി വരികയാണ് ഇപ്പോൾ. 2018 മുതൽ മുതൽ വിവിധ കച്ചവട കോംപ്ലക്സുകളിലും കടകളിലുമായി 1,11,603 പരിശോധനകൾ നടത്തിയിട്ടുണ്ട്.
ഇതിൽ 87 ശതമാനം സ്ഥാപനങ്ങൾ തീരുമാനം പാലിച്ചിട്ടുണ്ട്. 10,584 സ്ഥാപനങ്ങൾ അഥവ 13 ശതമാനം സ്ഥാപനങ്ങൾ തീരുമാനം പാലിച്ചിട്ടില്ല. പരിശോധനക്കിടയിൽ 10,180 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 5386 എണ്ണം സ്വദേശീവത്കരവും 3485 എണ്ണം സ്ത്രീകളുടെ ജോലി നിയമനവുമായി ബന്ധപ്പെട്ടതാണെന്നും തൊഴിൽ സാമൂഹ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
