ലേഡീസ് ഒാൺലി കടകളിലെ വനിതാവത്കരണം മൂന്നാംഘട്ടം അടുത്ത ആഴ്ച
text_fieldsജിദ്ദ: ലേഡീസ് ഒാൺലി കടകളിലെ വനിതാവത്കരണ നടപടികളുടെ മൂന്നാംഘട്ടം അടുത്ത ആഴ്ച ആരംഭിക്കും. തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാ അൽ ഖൈലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളായ ജോലിക്കാരുടെ സ്വകാര്യത, സ്വാതന്ത്ര്യം, വിശ്രമത്തിനും നമസ്കരിക്കാനുമുള്ള സ്ഥലം എന്നിവ ഉറപ്പുവരുത്തുന്നതാണ് നടപടി.
സ്ത്രീകൾക്കായുള്ള സുഗന്ധദ്രവ്യങ്ങൾ, ചെരിപ്പുകൾ, ബാഗുകൾ, സോക്സുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവ വിൽക്കുന്ന കടകളിലും മറ്റ് സാധനങ്ങൾ വിൽപന നടത്തുന്ന കടകളിലെ സ്ത്രീകൾക്കാവശ്യമായ വസ്തുക്കൾ വിൽപന നടത്തുന്ന സെക്ഷനുകളിലും തട്ട് കടകളിലും സ്വദേശികളായ സ്ത്രീകളെ ജോലിക്ക് നിയമിക്കാനാണ് മൂന്നാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്. കല്യാണപ്പുടവകൾ, അബായകൾ, മക്കന എന്നിവ വിൽക്കുന്ന ചെറിയ കടകളും മാളുകളിലെ ഫാർമസികളിൽ സ്ത്രീകൾക്കായുള്ള വസ്തുക്കൾ വിൽപന നടത്തുന്ന സെക്ഷനുകളും മൂന്നാംഘട്ടത്തിലുൾപ്പെടുമെന്ന് തൊഴിൽ സാമൂഹ്യവികസന മന്ത്രാലയ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
