Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലേഡീസ്​ ഒൺലി കട...

ലേഡീസ്​ ഒൺലി കട സ്വദേശിവത്​കരണം: 1.19 ലക്ഷം സ്​ഥാപനങ്ങൾ തീരുമാനം നടപ്പാക്കി

text_fields
bookmark_border
ജിദ്ദ: ലേഡീസ്​ ഒൺലി കടകളിലെ സ്വദേശിവത്​കരണം വിജയകരമാ​ണെന്ന്​ അധികൃതർ പുറത്തു വിട്ട കണക്കുകൾ വ്യക്​തമാക്കി. രാജ്യത്തെ 1,19,404 സ്​ഥാപനങ്ങൾ തീരുമാനം നടപ്പിലാക്കിയതായി കണ്ടെത്തിയെന്ന്​ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ വക്​താവ്​ ഖാലിദ്​ അബാഖൈൽ പറഞ്ഞു.
12,088 സ്​ഥാപനങ്ങൾ നിയമം പാലിച്ചിട്ടില്ല. 20,708 നിയമലംഘനങ്ങൾ പിടികൂടി. ഇതിൽ 6324 എണ്ണം സ്വദേശിവത്​കരണവുമായി ബന്ധപ്പെട്ടതും 5,145 എണ്ണം മറ്റ്​ നിയമ ലംഘനങ്ങളുമാണെന്നും വക്​താവ്​ പറഞ്ഞു. ഇൗ വർഷം 1,31,584 പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു.
2018 ജനുവരി മുതൽ ഇതുവരെയുള്ള കണക്കാണിത്​.
വിവിധ വകുപ്പുകളുമായി ചേർന്ന്​ നടത്തിയ പരിശോധനയിൽ ലേഡീസ്​ ഒാൺലി കടകളിലെ മൂന്നാം ഘട്ട സ്വദേശിവത്​കരണമാണിപ്പോൾ നടപ്പിലാക്കിവരുന്നത്​. സുഗന്ധ ദ്രവ്യങ്ങൾ, സ്​ത്രീകൾക്കായുള്ള ​ചെരിപ്പ്​, ബാഗ്​, സോക്​സ്​, റെഡിമെയ്​ഡ്​ വസ്​ത്രങ്ങൾ, തുണിത്തരങ്ങൾ, അബായ കടകൾ, മാളുകളിലെ കോസ്​മറ്റിക്​ വിൽപന കേന്ദ്രങ്ങൾ, ലേഡീസ്​ ഒാൺലി ഇനങ്ങൾ വിൽക്കുന്ന തട്ടുകടകൾ എന്നിവ മുന്നാംഘട്ട സ്വദേശിവത്​കരണത്തിൽ ഉൾപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ladies online shop Saudi gulf news
News Summary - Ladies Online shop
Next Story