തൊഴിൽ മന്ത്രാലയത്തിെൻറ ഇടപെടലും വിഫലം ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതെ തൊഴിലാളികൾ പട്ടിണിയിൽ
text_fieldsദമ്മാം: മാസങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ കിഴക്കൻ പ്രവിശ്യ തൊഴിൽ സാമൂഹിക വികസന മന്ത്രാലയ ശാഖയും ല േബർ കോടതിയും ഇടപെട്ട് ഉണ്ടാക്കിയ കരാറും ലംഘിക്കപ്പെട്ടതോടെ ആശ്രയമില്ലാതായ തൊഴിലാളികൾ പട്ടിണിയിൽ. സിഹാ ത്തിലെ ഭദ്രാണി കേന്ദ്രമായി പ്രവർത്തിക്കുന്ന കെട്ടിട, റോഡ് നിർമാണ കമ്പനിയിലെ തൊഴിലാളികൾ ഒന്നര വർഷത്തിലധികമായി ജോലിയോ ശമ്പളമോ ഇല്ലാത്തതിനാൽ നിയമ പോരാട്ടം തുടരുന്ന വാർത്ത നേരത്തെ ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ 17 മലയാളികൾ ഉൽപെടെ 29 പേരുടെ കേസാണ് ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് അൽ ഖോബാർ തൊഴിൽ കോടതിയും തൊഴിൽ സാമൂഹിക വികസന മന്ത്രാലയ ശാഖയും ഇടപെട്ട് പരിഹാരത്തിന് മുതിർന്നത്. രണ്ടാഴ്ച മുമ്പ് രാത്രി ഏഴ് മണിയോടെ പ്രത്യേകമായി ചേർന്ന കോടതിയിലേക്ക് കമ്പനി പ്രതിനിധികളെ വിളിച്ചു വരുത്തിയിരുന്നു. 20 മുതൽ 36 വർഷത്തിലധികം കമ്പനിയിൽ തുടരുന്ന തൊഴിലാളികളാണിവരിൽ അധികവും.
10 മാസത്തിലധികം ശമ്പള കുടിശ്ശികയും സേവനാനന്തര ആനുകൂല്യങ്ങളുമായി ഒരു ലക്ഷത്തിലധികം റിയാൽ കിട്ടാനുള്ളവരും ഇക്കൂട്ടത്തിലുണ്ട്. കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഇവർക്ക് ലഭിക്കാനുള്ള 15 ലക്ഷം റിയാൽ ഫെബ്രുവരി മുതൽ എല്ലാ മാസവും 20ാം തിയതി മൂന്ന് ഗഡുക്കളായി കൊടുത്തു തീർക്കാം എന്ന് കരാർ ഉണ്ടാക്കുകയായിരുന്നു. ഇതിനുശേഷം സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിന് ലേബർ ഒാഫീസുകൾ സത്വര നടപടികൾ സ്വീകരിക്കുന്നതായി കിഴക്കൻ പ്രവിശ്യ തൊഴിൽ സാമൂഹിക വികസന മന്ത്രാലയ മേധാവി അബ്ദുൽ റഹ്മാൻ അൽ മുഖസിൽ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഏറെ പ്രതീക്ഷയോടെ ഫെബ്രുവരി 20 ന് പണം സ്വീകരിക്കാനെത്തിയ തൊഴിലാളികളുടെ മുന്നിൽ കമ്പനി അധികൃതർ ൈകമലർത്തി. വീണ്ടും ലേബർ കോടതിയെ സമീപിച്ചെങ്കിലും ഉയർന്ന േകാടതിയിൽ പരാതി നൽകാനാണ് ലഭിച്ച നിർദേശം. അതു പ്രകാരം വീണ്ടും കേസ് നൽകി കാത്തിരിക്കുകയാണ് തൊഴിലാളികൾ. കമ്പനി പാപ്പരായി എന്നാണ് ലഭിക്കുന്ന വിശദീകരണം. കണ്ണൂർ, തിരുവന്തപുരം, കൊല്ലം, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് മലയാളികൾ.
കമ്പനിയുടെ മൂന്ന് ക്യാമ്പുകളിലായി 200 ലധികം തൊഴിലാളികൾ വിവിധ കോടതികളിൽ കേസിലാണ്. ഇതിൽ ഫിലിപ്പീൻ സ്വദേശികൾക്ക് അവരുടെ എംബസിയുടെ ഭാഗത്തു നിന്ന് മികച്ച രീതിയിൽ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു. എംബസി പ്രതിനിധി സെയ്ദ് ആണ് തൊഴിലാളികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഇദ്ദേഹം അവധിയിലായതും കേസിെൻറ തുടർ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. കമ്പിനിക്ക് പുതിയ കരാറുകൾ ലഭിക്കാത്തതും പുതിയ സാഹചര്യത്തിൽ രൂപപ്പെട്ട ബാധ്യതകളും കനത്ത ആഘാതമാവുകയായിരുന്നു. അതോടെ തൊഴിലാളികളുടെ താമസ രേഖ പുതുക്കാനോ, ശമ്പള കുടിശ്ശിക നൽകാനോ സാധിച്ചില്ല. ഇതോടെ തൊഴിലാളികൾക്ക് നാട്ടിൽ പോകാനോ, ആവശ്യമായ ചികിൽസ തേടാനോ പോലും പറ്റാത്ത അവസ്ഥയിലായി. നവോദയ സേവന വിഭാഗം പ്രതിനിധി നൗഷാദിെൻറ നേതൃത്വത്തിൽ ചില ക്യാമ്പുകളിൽ തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ചു നൽകിയിരുന്നു. എന്നാൽ കേസ് നീണ്ടു പോകുന്നതോടെ ഇവരുടെ നിലനിൽപ് വീണ്ടും ചോദ്യമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
