ലേബര്‍ ക്യാമ്പുകള്‍ നഗരത്തിന് പുറത്ത്; പുതിയ വ്യവസ്ഥക്ക് മന്ത്രിസഭയുടെ അംഗീകാരം

  • ശിപാര്‍ശ തദ്ദേശഭരണ മന്ത്രാലയം, സാമ്പത്തിക സഭ എന്നിവയുടേത്​ 

സല്‍മാന്‍ രാജാവ് മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ചപ്പോള്‍

റിയാദ്: സൗദിയില്‍ തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകള്‍ നഗരത്തിന് പുറത്തേക്ക്​ മാറ്റാനുള്ള വ്യവസ്ഥക്ക് മന്ത്രിസഭയുടെ അംഗീകാരം. തദ്ദേശഭരണ മന്ത്രാലയം, കിരീടാവകാവകാശിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക, വികസന സഭ എന്നിവയുടെ ശിപാര്‍ശയുടെ അടിസ്​ഥാനത്തിലാണിത്​. സല്‍മാന്‍ രാജാവി​​െൻറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അന്തിമ അംഗീകാരം നല്‍കിയത്.


ലേബര്‍ ക്യാമ്പുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പുതിയ വ്യവസ്​ഥ പാലിച്ചിരിക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ നഗരാതിര്‍ത്തിക്ക് അകത്തുള്ള ക്യാമ്പുകള്‍ പുറത്തേക്ക് മാറ്റുന്നതിന് മന്ത്രിസഭ നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ റിയാദ് പോലുള്ള വന്‍ നഗരങ്ങളിലെ ചില വി​േല്ലജുകളില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ബാച്ചിലേഴ്സിനോട് മാറിത്താമസിക്കാന്‍ തദ്ദേശഭരണ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഒരു മാസത്തെ സാവകാശം അനുവദിച്ചുകൊണ്ട് മാറാനാണ് ഇത്തരം താമസക്കാരോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. 

Loading...
COMMENTS