Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിലാളി ക്യാമ്പിന്​...

തൊഴിലാളി ക്യാമ്പിന്​ തീപിടിച്ച്​ ഏഷ്യൻ പൗരന്​ പരിക്കേറ്റു

text_fields
bookmark_border
തൊഴിലാളി ക്യാമ്പിന്​ തീപിടിച്ച്​ ഏഷ്യൻ പൗരന്​ പരിക്കേറ്റു
cancel
camera_alt????????? ????? ????????? ?????? ????????? ??????????? ???????????????. ????????? ??? ????????? ????? ??????????
തബൂക്ക്​​: തൊഴിലാളികളുടെ താമസസ്ഥലത്തിന്​ തീപിടിച്ച്​ ഏഷ്യൻ പൗരന്​ പരിക്കേറ്റു. തബൂക്കിലെ ദമജ്​ ഡിസ്​ട്രിക്​റ്റിലുള്ള ക്യാമ്പിൽ ഞായറാഴ്​ച രാവിലെ 11.19ഒാടെയാണ്​ തീപിടിത്തമുണ്ടായത്​. പോർട്ടബിൾ കാബിനുകൾ മാത്രമുള്ള ക്യാമ്പിൽ മൂന്ന്​ കാബിനുകൾക്കാണ്​ തീപിടിച്ചത്​. മൂന്നും പൂർണമായും കത്തിയമർന്നു. ഏതാണ്ട്​ 150 ചതുരശ്ര മീറ്റർ വലുപ്പമുള്ള ഇൗ കാബിനുകളിൽ നിരവധി തൊഴിലാളികളാണ്​ താമസിക്കുന്നത്​. ഇതിലൊരാൾക്കാണ്​ പരിക്കേറ്റത്​. തീപിടിത്തമുണ്ടായ ഉടനെ സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്​ സംഘം തൊഴിലാളികളെ രക്ഷപ്പെടുത്തുകയും പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തതായി സിവിൽ ഡിഫൻസ്​ വക്താവ്​ ​െലഫ്​റ്റനൻറ്​ ജനറൽ ഹുസ്സാം അലി മസൂദി അറിയിച്ചു. അഗ്​നിശമന സേന തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റയാൾ അപകടനില തരണം ചെയ്​തു. ഏഷ്യൻ വംശജനാണെങ്കിലും ഏത്​ രാജ്യക്കാരനാണെന്ന്​ അറിവായിട്ടില്ല. നിയമം ലംഘിച്ച്​ ഒട്ടും സുരക്ഷിതമല്ലാത്ത ക്യാമ്പിൽ തൊഴിലാളികളെ പാർപ്പിച്ച കമ്പനിയധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തീപിടിത്തത്തി​​െൻറ കാരണം അന്വേഷിക്കുമെന്നും അലി മസൂദി വ്യക്​തമാക്കി.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newslabour campmalayalam news
News Summary - labour camp-saudi-gulf news
Next Story