Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസകലകലയിലെ പ്രവാസി...

സകലകലയിലെ പ്രവാസി വല്ലഭനായി ലാലു മുസ്തഫ

text_fields
bookmark_border
സകലകലയിലെ പ്രവാസി വല്ലഭനായി ലാലു മുസ്തഫ
cancel

ജിദ്ദ: റിക്കാർഡിങ്​, എഡിറ്റിങ്, വീഡിയോഗ്രഫി, മിക്സിങ്, സൗണ്ട് എൻജിനീയറിങ് മുതൽ ലൈറ്റ് ആൻഡ് സൗണ്ട്​ ഒാപറേഷൻ, ഇവൻ റ് മാനേജ്മ​െൻറ്​ വരെ എല്ലാം ഒറ്റയ്​ക്ക്​ കൈകാര്യം ചെയ്യുന്ന പ്രവാസി സാംസ്​കാരിക രംഗത്തെ സകലകലാവല്ലഭനാണ് ലാല ു എന്നറിയപ്പെടുന്ന മുസ്തഫ കുന്നുംപുറം. ജിദ്ദ ശറഫിയ്യയിലെ ത​​െൻറ കൊച്ചു മുറിയിൽ സജ്ജീകരിച്ച ലാലു സ്​റ്റുഡിയോ ഇന്ന് വിവിധ കലാവൈഭവങ്ങൾ കൂടിച്ചേരുന്ന ഇടമാണ്​. ജിദ്ദയിലെത്തുന്ന കലാകാരന്മാർ ഇവിടം സന്ദർശിക്കുകയും റിക്കാർഡിങ്​ നടത്തുകയും ചെയ്തിട്ടുണ്ട്. ഒട്ടനവധി മലയാള വീഡിയോ ആൽബങ്ങളും റീമിക്സ് ഗാനങ്ങളും മുസ്തഫയുടെ സംവിധാനത്തിൽ ഇറങ്ങി ‘ലാലു സൗണ്ട്സ്’ എന്ന അദ്ദേഹത്തി​​െൻറ യൂട്യൂബ് പേജിൽ വൈറലായിട്ടുണ്ട്. ഗായകൻ കൂടിയായ മുസ്തഫ കാൽനൂറ്റാണ്ട്​ മുമ്പ് 1993 നവംബർ 20-നാണ് പ്രവാസിയായി ജിദ്ദയിൽ എത്തിയത്. കർട്ടൻ കടയിൽ ടൈലറായാണ് തുടക്കം.13 വർഷം കടയിൽ ജോലി ചെയ്തു. ഇതിനിടയിലായിരുന്നു എഡിറ്റിങ്​ പഠിക്കാൻ സമയം കണ്ടെത്തിയത്. ശ്രീലങ്കക്കാരനായ ഒരു എഡിറ്റർക്ക് ഫീസ് നൽകിയാണ് അന്ന് പ്രചാരത്തിലുണ്ടായിരുന്ന ‘പിനാക്കിൾ’ എന്ന ഫോട്ടോ എഡിറ്റിങ്​ സോഫ്​റ്റുവെയർ പഠിച്ചത്. പിന്നീട് വീഡിയോ എഡിറ്റിങ്ങും പഠിച്ചു. സ്വന്തമായി കാമറകൾ വാങ്ങി ഫോട്ടോ, -വീഡിയോഗ്രഫിയും പഠിച്ചാണ് ശബ്്ദ വെളിച്ച മേഖലയിലേക്കും ഇവൻറ് മാനേജ്മ​െൻറ് നടത്തിപ്പിലേക്കും കടന്നത്.

2000-ൽ ജിദ്ദ കലാസമിതിയിൽ അംഗമായിട്ടായിരുന്നു കലാമേഖലയിലെ തുടക്കം. പ്രശസ്ത ഗായകൻ അഫ്സലിനെ ജിദ്ദയിൽ കൊണ്ടുവരുമ്പോൾ അന്നത്തെ കാലത്ത് അതൊരു വെല്ലുവിളിയായിരുന്നു. ജിദ്ദയിലെ മലയാളി കലാസാംസ്കാരിക മേഖലയിലെ സംഘാടകനും സുഹൃത്തുമായ സി.എം അഹമ്മദ് ആക്കോടും റഷീദും പിന്നെ മുസ്​തഫയും ചേർന്ന് പരിപാടി നടത്തിക്കൊണ്ട്​ തുടക്കമിട്ടു. പിന്നീട് ആയിരക്കണക്കിന് കലാസ്വാദകർ പങ്കെടുത്ത നിരവധി സ്​റ്റേജ് ഷോകളും കലാവിരുന്നുകളും ഇവരുടെ സഹകരണത്തോടെ മുസ്തഫയുടെ നേതൃത്വത്തിൽ ജിദ്ദയിൽ അരങ്ങേറി. ഷമീർ ചാവക്കാട്, വിളയിൽ ഫസീല, കണ്ണൂർ സീനത്ത്, ഫാസില ബാനു, ഫാരിഷ ഹുസൈൻ, ആഷിഖ് കാപ്പാട്, സുറുമി, മെഹ്റിൻ തുടങ്ങി മാപ്പിളപ്പാട്ട്​ രംഗത്തെ പ്രമുഖർ മുസ്തഫയുടെ ക്ഷണം സ്വീകരിച്ച് ജിദ്ദയിലെത്തിയിട്ടുണ്ട്. പ്രശസ്തർ എത്തുന്ന ഒട്ടുമിക്ക ചടങ്ങി​െൻറ സംഘാടനവും ശബ്്ദ, വെളിച്ച സംവിധാനവും ഫോട്ടോഗ്രഫിയും നിർവഹിക്കുന്നത് മുസ്​തഫയുടെ ലാലു സൗണ്ടസ് ഇവൻറ് ഗ്രൂപ്പാണ്.


അടുത്തകാലത്ത് സൗദി ജനറൽ എൻറർെടയിൻമ​െൻറ് അതോറിറ്റി ജിദ്ദയിൽ നടത്തിയ എക്സിബിഷനിൽ ദുബൈ മീഡിയ പ്രോ ടീമി​െൻറ പ്രതിനിധിയായി മുസ്തഫക്ക് പങ്കെടുക്കാൻ അവസരമുണ്ടായി. തുടർന്ന് ഈ ടീമി​െൻറ പ്രത്യേക താൽപര്യപ്രകാരം ദമ്മാമിലും ജുബൈലിലും അൽഖോബാറിലും ഈ അതോറിറ്റിയുടെ തന്നെ നേതൃത്വത്തിൽ നടത്തിയ മ്യൂസിക് ഫെസ്​റ്റിലും പങ്കെടുത്തു. ലോകത്തി​െൻറ പല ഭാഗത്ത് നിന്നും വന്ന വിവിധയിനം കലാപ്രകടനങ്ങളും സൗദി പരമ്പരാഗത കലകളുടെയും സംഗീതത്തി​​െൻറയും ആ മേള ത​​െൻറ ജീവിതത്തിലെ പുതിയ അനുഭവമായിരുന്നതായി മുസ്തഫ പറഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങര കുന്നുംപുറം സ്വദേശിയായ മുസ്തഫ കലാരംഗത്ത് മാത്രമല്ല മറ്റ് പല മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ടൈലറിങ്ങിന് പുറമെ കാർപ​െൻറിങ്ങ്, വയറിങ്, പ്ലംബിങ്, സെക്യൂരിറ്റി കാമറ ഫിറ്റിങ്ങ് മുതൽ ബേക്കറി ജോലി വരെ മുസ്തഫക്ക് വശമുണ്ട്. ഏഴാം തരം മാത്രം പഠിച്ച ഇദ്ദേഹം ഗ്രാഫിക്​ ഡിസൈനിങ്ങും ഫ്ലക്സ് വർക്കുകളും സ്​റ്റേജ് ഡിസൈനിങ്ങും ചെയ്യുന്നതും സ്വന്തമായി തന്നെ.
കളത്തിങ്ങൽ പെരിങ്ങാട്ട് കുഞ്ഞുമുഹമ്മദ് ആച്ചുമ്മ ദമ്പതികളുടെ മൂത്ത പുത്രനാണ് മുസ്തഫ. ഖൈറുന്നിസയാണ് ഭാര്യ. പ്ലസ് ടു വിദ്യാർഥിനിയായ നജ്​ല ഷെറിൻ, അഞ്ചാംതരം വിദ്യാർഥി നബ്ഹാൻ, നാലു വയസുകാരി നസ്​ല ഫാത്തിമ എന്നിവർ മക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newslaalu musthafa
News Summary - laalu musthafa-saudi-saudi news
Next Story