കുവൈത്ത് അഗ്നിബാധ; അനുശോചിച്ചു
text_fieldsകുവൈത്ത് അഗ്നിബാധ ദുരന്തത്തിൽ റിയാദിലെ പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ നടത്തിയ അനുശോചന യോഗത്തിൽനിന്ന്
റിയാദ്: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസികൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ കുടുബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്ത് പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ. റിയാദ് മലസിലെ ചെറീസ് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന അടിയന്തര എക്സിക്യൂട്ടിവ് അനുശോചനയോഗത്തിൽ പ്രസിഡൻറ് കബീർ പട്ടാമ്പി, സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, കോഓഡിനേറ്റർ മഹേഷ് ജയ്, രക്ഷാധികാരി ഷാഹുൽ ഹമീദ്, വൈസ് പ്രസിഡൻറുമാരായ ഷിഹാബ് കരിമ്പാറ, ഷഫീർ പത്തിരിപ്പാല, ജോയൻറ് സെക്രട്ടറി ബാബു പട്ടാമ്പി, ആർട്സ് കൺവീനർ ഷാജീവ് ശ്രീകൃഷ്ണപുരം, ചാരിറ്റി കൺവീനർ റഊഫ് പട്ടാമ്പി, അജ്മൽ മന്നത്, മീഡിയ കൺവീനർ അൻവർ സാദത്ത് വക്കയിൽ, സ്പോർട്സ് കൺവീനർമാരായ ജംഷാദ് വാക്കയിൽ, അനസ്, ഫൈസൽ ബഹ്സാൻ പട്ടാമ്പി, നഫാസ് മുത്തേടത്, മനാഫ് പൂക്കാട്ടിൽ, ഫൈസൽ പാലക്കാട്, ഇസഹാഖ്, മനു, സുബിൻ, മുജീബ് എന്നിവർ സംസാരിച്ചു.

