കുവൈത്ത് തീപിടിത്തം; അടിയന്തര സഹായങ്ങൾ നൽകണം
text_fieldsറിയാദ്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേർ മരിച്ച സംഭവത്തില്‍ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. ജീവിതമാർഗം കണ്ടെത്താൻ ഇന്ത്യയില്‍നിന്ന് തൊഴില്‍ തേടിയെത്തിയവരാണ് അപകടത്തിൽപെട്ടവരില്‍ ഭൂരിഭാഗവും. അവരുടെ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അഗ്നിഗോളങ്ങളാൽ ഇല്ലാതായത്.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെ ദുഃഖങ്ങളിൽ പങ്ക് ചേരുന്നതോടൊപ്പം ചിത്സയിലുള്ളവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും അറിയിച്ചു. അവരുടെ കുടുംബത്തിന് വേണ്ട അടിയന്തര സഹായങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ എത്രയും വേഗം നൽകണമെന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.

