Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ഹൃ​ദ​പ്പെ​രു​മ​യി​ൽ...

സൗ​ഹൃ​ദ​പ്പെ​രു​മ​യി​ൽ കു​ട്ട​നാ​ട് സം​ഗ​മം

text_fields
bookmark_border
Kuttanad friendship gathering
cancel
camera_alt

കു​ട്ട​നാ​ട് കൂ​ട്ടാ​യ്മ​യു​ടെ സം​ഗ​മ​ത്തി​ൽ ട്ര​ഷ​റ​ർ മാ​ർ​ട്ടി​ൻ മു​ണ്ട​ക്ക​ൽ സം​സാ​രി​ക്കു​ന്നു

ദ​മ്മാം: കു​ട്ട​നാ​ട് കൂ​ട്ടാ​യ്മ സൗ​ഹൃ​ദ സം​ഗ​മം ഒ​രു​ക്കി. റോ​സ് ഗാ​ർ​ഡ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ​ത്തി​ലും സൗ​ഹൃ​ദ​ങ്ങ​ളെ ചേ​ർ​ത്ത് നി​ർ​ത്തു​ന്ന സ്നേ​ഹ​വും ക​രു​ത​ലും കൂ​ട്ടാ​യ്മ​ക്ക്​ ഏ​റെ പ്ര​സ​ക്തി ന​ൽ​കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ്​ അ​നി​രു​ദ്ധ​ൻ ത​ല​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ന്ദു മാ​ർ​ട്ടി​ൻ ക്രി​സ്തു​മ​സ് ന്യൂ ​ഇ​യ​ർ സ​ന്ദേ​ശം ന​ൽ​കി. മു​ജീ​ബ് ക​ള​ത്തി​ൽ, ജെ.​സി മേ​നോ​ൻ, മാ​ത്തു​ക്കു​ട്ടി പ​ള്ളി​പ്പാ​ട്, ലീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​​ക്ര​ട്ട​റി സ​ജി മു​ട്ടാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മാ​ർ​ട്ടി​ൻ മു​ണ്ട​യ്ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ബാ​ല​ച​ന്ദ്ര​ൻ, മാ​ർ​ട്ടി​ൻ, ആ​നി പോ​ൾ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. റ​ഊ​ഫ് ചാ​വ​ക്കാ​ട്, ഷി​ജി​ല ഹ​മീ​ദ്, സു​മേ​ഷ് കാ​ട്ടി​ൽ, രാ​ധി​ക ശ്യാം​പ്ര​കാ​ശ്, ബി​നു പു​രു​ഷോ​ത്ത​മ​ൻ, പോ​ൾ വ​ർ​ഗീ​സ്, മാ​ലി​ക് മ​ക്ബൂ​ൽ, ന​ജു​മു​സ്മാ​ൻ, ക​ൺ​വീ​ന​ർ വി​നീ​ഷ് അ​മ്പ​ല​പ്പു​ഴ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​ശ്മി ടീ​ച്ച​ർ, അ​ശോ​ക​ൻ, സി​ദ്ധി​ക് കാ​യം​കു​ളം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​സ്മ​യ സ​ജീ​ഷ് അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​വും ഇ​മ്മാ​നു​വേ​ൽ മാ​ർ​ട്ടി​ൻ, ധ​ൻ​വി ഹ​രി​കു​മാ​ർ, ഷെ​രീ​ഫ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. സി​നി​മാ​റ്റി​ക് ഡാ​ൻ​സും ഗോ​ഡ് വി​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ നി​വേ​ദി​ത ശ്രീ​ലാ​ൽ, ജ​സ്​​വി​ൻ ജോ​ഷി, ജോ​ഹാ​ന ജോ​ഷി, ജ​ന്നി​ഫ​ർ ജോ​ഷി, റി​ത് വി. ​ബാ​ബു, ഇ​ൽ​മ ഐ​റീം, ആ​ലി​യ, അ​ഫ്​​നാ​സ് എ​ന്നീ കൊ​ച്ചു​കു​ട്ടി​ക​ൾ ന​ട​ത്തി​യ ഗ്രൂ​പ് ഡാ​ൻ​സ് ച​ട​ങ്ങി​ന് ഭം​ഗി​യേ​കി. ഗാ​യ​ക​രാ​യ ദീ​ര​ജ് സ​ന്തോ​ഷ്, മാ​ധ​വ് സ​ന്തോ​ഷ്, സാ​ബി​ത്ത് ക​ണ്ണൂ​ർ, റ​മീ​സ് ക​ണ്ണൂ​ർ, ഗൗ​രി ന​ന്ദ, ക​ല്യാ​ണി ബി​നു, സി​ദ്ധി​ഖ്​ കാ​യം​കു​ളം എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsKuttanad friendship gathering
News Summary - Kuttanad friendship gathering
Next Story