Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകുട്ടനാട് കൂട്ടായ്മ...

കുട്ടനാട് കൂട്ടായ്മ രക്തദാന ക്യാമ്പ്

text_fields
bookmark_border
കുട്ടനാട് കൂട്ടായ്മ രക്തദാന ക്യാമ്പ്
cancel
camera_alt

ദമ്മാം കുട്ടനാട് കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ

ഷിനാജ് കരുനാഗപ്പള്ളിയെ ആദരിച്ചപ്പോൾ

Listen to this Article

ദമ്മാം: കുട്ടനാട് കൂട്ടായ്മയും ജനകീയ രക്തദാന സേനയും സംയുക്തമായി ദമ്മാമിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ഒരു ജീവന് പുതിയ ശ്വാസം നൽകാം’ എന്ന ഉദ്ദേശ്യത്തോടെ നടന്ന ഈ ക്യാമ്പിൽ 50 പേർ രജിസ്​റ്റർ ചെയ്തു. 37 പേർ രക്തദാനത്തിൽ പങ്കെടുത്തു. നിരവധി വർഷങ്ങളായി രക്തദാനത്തി​െൻറ പ്രചാരകനായ ഷിനാജ് കരുനാഗപ്പള്ളിയെ (ജനകീയ രക്തദാന സേന കോഓഡിനേറ്റർ) നവാസ് പുന്നപ്ര ഫലകം സമ്മാനിച്ച്​ ചടങ്ങിൽ ആദരിച്ചു.

ക്യാമ്പി​െൻറ ഉദ്ഘാടനം ജനറൽ സെക്രട്ടറി സജി മുട്ടാർ മോഴച്ചേരി നിർവഹിച്ചു.

വൈസ്​ പ്രസിഡൻറ്​ വിനീഷ് അമ്പലപ്പുഴ, മിനി സജി ജേക്കബ്, ഗോകുൽ അമ്പലപ്പുഴ, ലാജി കരുമാടി, മാർട്ടിൻ മുണ്ടയ്ക്കൽ, ബിന്ദു മാർട്ടിൻ, അൻസാർ ആലപ്പുഴ, റിയാസ് ആലപ്പുഴ, രാജീവ് ചെട്ടികുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newskuttanadBlood Donation Campgulf
News Summary - Kuttanad Community Blood Donation Camp
Next Story