Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightട്രെന്‍ഡ് ‘കുരുന്നു...

ട്രെന്‍ഡ് ‘കുരുന്നു കൂട്ടം’ ലോഗോ പ്രാകാശനം ചെയ്തു

text_fields
bookmark_border
ട്രെന്‍ഡ് ‘കുരുന്നു കൂട്ടം’ ലോഗോ പ്രാകാശനം ചെയ്തു
cancel

ദമ്മാം: സമസ്ത ഇസ്​ലാമിക് സ​​െൻറര്‍ ദമ്മാം ഘടകത്തി​​​െൻറ വിദ്യാഭ്യാസ വിഭാഗമായ ‘ട്രെന്‍ഡ്’ ഫെബ്രുവരി അവസാന ആ ഴ്​ചയിൽ സംഘടിപ്പിക്കുന്ന ‘കുരുന്നു കൂട്ടം’ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. മത ഭൗതിക വിദ്യാഭ്യാസ പരിപോഷണവും സാംസ്കാരിക, സര്‍ഗാത്മക ശാക്തീകരണവും ലക്ഷ്യമാക്കി വിദ്യാർഥികള്‍ക്കായി സംഘടിപ്പിക്കുന്ന പഠന-പരിശീലന പരിപാടിയാണിത്.

എസ്​.​െഎ.സി ദമ്മാം പ്രസിഡൻറ്​ ഫവാസ് ഹുദവിയുടെ അധ്യക്ഷതയില്‍ ഇത്​ സംബന്ധിച്ച്​ ആലോചിക്കാൻ യോഗം ​േചർന്നു. ട്രെന്‍ഡ് ചെയര്‍മാന്‍ അബ്​ദുറഹ്​മാന്‍ പൂനുര്‍ ഉദ്​ഘാടനം ചെയ്​തു. ഇക്ബാല്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ലോഗോ പ്രാകാശനം സുന്നി ബാലവേദി പ്രസിഡൻറ്​ ഖാലിദ് അബ്​ദുല്‍ കരീമിന് നല്‍കി മുഹമ്മദ്‌ മുസ്തഫ ദാരിമി നിർവഹിച്ചു. പ്രോഗ്രാം ബ്രോഷർ വിതരണം അബൂ ജിര്‍ഫാസ്​ ഉദ്​ഘാടനം ചെയ്​തു.

രജിസ്ട്രേഷൻ ഉദ്​ഘാടനം ഈസ്​റ്റേൺ മേഖല മുഖ്യകാര്യദര്‍ശി അബ്​ദുറഹ്​മാന്‍ പൂനുരൂം നിർവഹിച്ചു. ബഷീര്‍ ബാഖവി, മഹീന്‍ വിഴിഞ്ഞം, ഇബ്രാഹിം ഓമശ്ശേരി, മന്‍സൂര്‍ ഹുദവി, കാസർകോട്​ അബ്​ദുൽ ഖാദര്‍, ജലീല്‍ ഹുദവി, അഷ്‌റഫ്‌ അശ്രഫി, സുബൈര്‍ അന്‍വരി, മജീദ്‌ വാണിയമ്പലം, നജ്മുദ്ദീന്‍, സവാദ് വര്‍ക്കല, അബൂ യാസീന്‍, സിറാജ് അനസ് മൗലവി എന്നിവര്‍ സംസാരിച്ചു.

എട്ട്​ വയസ്​ മുതൽ 16 വയസ്​ വരെയുള്ള കുട്ടികൾക്ക്​ വേണ്ടിയാണ്​ പരിപാടി. ആദ്യം രജിസ്​റ്റർ ചെയ്യുന്ന 120 കുട്ടികൾക്കാണ് അവസരം. ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു.

Show Full Article
TAGS:kurunnukoottam soudi news 
Next Story