പ്രവാസികളുടെ തിരിച്ചു പോക്ക്: മുസ്ലീം ലീഗ് അജണ്ടയാക്കും -കുഞ്ഞാലിക്കുട്ടി
text_fieldsജിദ്ദ: പ്രവാസികളുടെ തിരിച്ചുപോക്ക് മെമ്പന്നെത്തേക്കാളും ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും മുസ്ലീം ലീഗ് ഇൗ വിഷയം അജണ്ടയാക്കി പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇതു സംബന്ധിച്ച് പാർലമെൻറിൽ വിഷയമുന്നയിക്കുമെന്നും അേദ്ദഹം പറഞ്ഞു. ജിദ്ദയിൽ ഇന്ത്യൻ മീഡിയാഫോറം സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസി’ൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എല്ലാ രാഷ്്ട്രീയപാർട്ടികളും സർക്കാറും ഇൗ വിഷയം അടിയന്തരമായി ചർച്ച ചെയ്ത് പരിഹാരം കാണണം.
പ്രവാസികളുടെ തിരിച്ചുപോക്കിനെ കുറിച്ച് നേരത്തെ പറയാറുണ്ടായിരുന്നെങ്കിലും അന്ന് ഗൾഫിൽ ചില പ്രതീക്ഷകൾ അവശേഷിച്ചിരുന്നു. നിലവിലെ സാഹചര്യം അതല്ലെന്ന് ബോധ്യപ്പെട്ടതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെറുപ്പക്കാരുടെ മുമ്പിൽ വലിയ വെല്ലുവിളിയായി ഇത് മാറിയിട്ടുണ്ട്. അവർക്ക് നാട്ടിൽ അവസരമൊരുക്കണം.
ദേശീയ വനിതാകമീഷൻ സുപ്രീംകോടതിയിലെ കേസിനെ സ്വാധീനിക്കുന്ന തരത്തിൽ ഹാദിയ വിഷയത്തിൽ ഇടപെട്ടിരിക്കയാണ്.
കേരളത്തിൽ ഹാദിയയെ കാണാൻ കോടതിയുടെ അനുമതി വേണമെന്ന് പറഞ്ഞ് സംസ്ഥാന വനിതാ കമീഷൻ നിസ്സംഗത പാലിച്ചിരിക്കുേമ്പാഴാണ് ഇത് സംഭവിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാറും മറുപടി പറയേണ്ടതുണ്ട്. മീറ്റ് ദ പ്രസിൽ മീഡിയ ഫോറം പ്രസിഡൻറ് പി.എം മായിൻകുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാദിഖലി തുവ്വൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
