Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കു​ല്ലു​നാ...

‘കു​ല്ലു​നാ അ​ൽ​ഖ​ഫ്ജി’ ഫെ​സ്​​റ്റ്​ മാ​റ്റി​െ​വ​ച്ചു

text_fields
bookmark_border
‘കു​ല്ലു​നാ അ​ൽ​ഖ​ഫ്ജി’ ഫെ​സ്​​റ്റ്​ മാ​റ്റി​െ​വ​ച്ചു
cancel

അ​ൽ​ഖ​ഫ്ജി: ‘കു​ല്ല​നാ അ​ൽ​ഖ​ഫ്ജി’ എ​ന്ന പേ​രി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള ഖ​ഫ്ജി​യു​ടെ ക​ലാ സാം​സ് കാ​രി​കോ​ത്സ​വം മാ​റ്റി​വ​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ഇൗ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. മാ​ർ​ച്ച് അ​ഞ്ചു​ മു​ത​ൽ 16 വ​രെ​യാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഖ​ഫ്ജി​യി​ലെ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും ഒ​രു സം​സ്​​കാ​രി​കോ​ത്സ​വ​മാ​യ പ​രി​പാ​ടി​ക്ക്​ എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും ക​ഴി​ഞ്ഞി​രു​ന്നു. ക​ലാ​പ​രി​പാ​ടി​ക​ൾ, സ​ർ​ക്ക​സ്, അ​മ്യൂ​സ്‌​മ​െൻറ് പ​രി​പാ​ടി​ക​ൾ, ക​ച്ച​വ​ട സ്​​റ്റാ​ളു​ക​ൾ എ​ന്നി​വ​ക്കു​വേ​ണ്ടി ഒ​രു​ക്കി​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും അ​തി​ഥി​ക​ളെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ങ്കെ​ടു​ക്കു​ക​യും പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി പ​വി​ലി​യ​ൻ ഒ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​രി​പാ​ടി പൂ​ർ​ണ​മാ​യും നി​ർ​ത്തി​െ​വ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഗ​വ​ൺ​മ​െൻറ്​ മേ​ധാ​വി​ക​ൾ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര​വ്​ വ​ന്ന​തോ​ടെ ഒ​രു​ക്കി​യി​രു​ന്ന എ​ല്ലാ കാ​ർ​ണി​വ​ൽ സം​വി​ധാ​ന​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റി തു​ട​ങ്ങി. കാ​ർ​ണി​വ​ൽ സ്​​റ്റാ​ളു​ക​ൾ എ​ടു​ത്ത് ന​ട​ത്തു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ പൊ​തു​വി​ൽ വ​ൻ ന​ഷ്​​ട​മാ​ണ് ഇ​തു​മൂ​ലം ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന​ു​ള്ള ഗ​വ​ൺ​മ​െൻറ്​ ന​ട​പ​ടി​ക​ളെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളെ​യും സ​ർ​വാ​ത്മ​നാ സ്വീ​ക​രി​ക്കു​ക​യാ​ണ്​ എ​ല്ലാ​വ​രും.

Show Full Article
TAGS:kulluna alkafgi saudi gulf news 
Next Story