കുദു-കേളി ‘ജ്വാല അവാർഡ് 2026’ 100 നഴ്സുമാർക്ക് സമ്മാനിച്ചു
text_fieldsകേളി കുടുംബവേദിയുടെ ഈ വർഷത്തെ ‘ജ്വാല അവാർഡ്’ റിയാദിലെ നഴ്സുമാർക്ക് സമ്മാനിച്ചപ്പോൾ
റിയാദ്: കേളി കുടുംബവേദിയുടെ ഈ വർഷത്തെ ‘ജ്വാല അവാർഡ്’ റിയാദിലെ നഴ്സിങ് സമൂഹത്തിന് സമർപ്പിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്ക് കഴിഞ്ഞ നാല് വർഷമായി നൽകിവരുന്നതാണ് ഈ പുരസ്കാരം.
100 നഴ്സുമാരെയാണ് ചടങ്ങിൽ ആദരിച്ചത്. മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിെൻറ സഹകരണത്തോടെ ഷുബ്ര എക്സിറ്റ് 26-ലെ ഫ്ലെമിംഗോ മാളിൽ നടന്ന പരിപാടി ദമ്മാം നവോദയ കുടുംബവേദി ട്രഷറർ അനു രാജേഷ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനത്തിൽ കുടുംബവേദി പ്രസിഡൻറ് ശ്രീഷ സുകേഷ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, ഗീവർഗീസ് ഇടിച്ചാണ്ടി, സെക്രട്ടറി സുനിൽ കുമാർ, പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി എന്നിവർ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ സ്വാഗതവും കൺവീനർ ദീപാ രാജൻ നന്ദിയും പറഞ്ഞു.
‘വുമൺ വിത്ത് എ ഫയർ’ എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ റിയാദിന് പുറമെ അൽ ഖുവയ്യ, ദവാദ്മി, മജ്മഅ, അൽ ഖർജ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള 100 നഴ്സുമാരെയാണ് ആദരിച്ചത്. ചടങ്ങിൽ പുരുഷ നഴ്സുമാർക്ക് എക്സലൻസ് അവാർഡും നൽകി.
അവാർഡ് വിതരണത്തോടൊപ്പം വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി. നിർമിത ബുദ്ധിയുടെ സഹായത്തോടെ കേളി മാധ്യമവിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയ്യാറാക്കിയ വനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ പ്രദർശിപ്പിച്ചു. കുടുംബവേദി അംഗങ്ങൾ, റിയാദിലെ പ്രശസ്ത ഡാൻസ് ടീച്ചർമാർ, കുട്ടികൾ, മുതിർന്നവർ എന്നിവർ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികളും ആഘോഷത്തിന് കൂടുതൽ മിഴിവേകി.
ബത്ഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞഹമ്മദ് വണ്ടൂരും സംഘവും അവതരിപ്പിച്ച ഒപ്പനയും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. വനിതാ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിറ്റഴിക്കാനുമുള്ള പ്രത്യേക അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ഒലയ്യ ഏരിയ പ്രസിഡൻറ് റിയാസ് പള്ളാട്ടിെൻറ നേതൃത്വത്തിൽ ഒരുക്കിയ സ്റ്റേജ് ആൻഡ് ഡെക്കറേഷനും, വളൻറിയർ ക്യാപ്റ്റൻ റഫീഖ് ചാലിയത്തിെൻറ നേതൃത്വത്തിലുള്ള നൂറോളം വളൻറിയർമാരുടെ സേവനവും പരിപാടിയുടെ വിജയത്തിൽ നിർണായകമായി.
സുകേഷ് കുമാറിെൻറ നേതൃത്വത്തിലുള്ള പ്രചാരണ വിഭാഗവും ജയകുമാറിെൻറ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റിയും മികച്ച ഏകോപനമാണ് നടത്തിയത്. കുടുംബവേദിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രപ്രദർശനത്തിന് ജോയിൻറ് കൺവീനർ വർണ ബിനുരാജ് നേതൃത്വം നൽകി. കൺവീനർ ദീപാ രാജൻ, ചെയർപേഴ്സൺ വി.എസ്. സജീന, സംഘാടക സമിതി ട്രഷറർ ഗീത ജയരാജ്, കുടുംബവേദി പ്രസിഡൻറ് ശ്രീഷ സുകേഷ്, സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീന സെബിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

