കെ.ടി. ജുനൈസിന് നിയോ ജിദ്ദ യാത്രയയപ്പ് നൽകി
text_fieldsദുബൈയിലേക്ക് ജോലിസ്ഥലം മാറിപ്പോവുന്ന കെ.ടി. ജുനൈസിന് നിയോ ജിദ്ദയുടെ ഉപഹാരം ഹുസൈൻ ചുള്ളിയോട് നൽകുന്നു
ജിദ്ദ: ജോലി ആവശ്യാർഥം യു.എ.ഇയിലേക്ക് സ്ഥലം മാറിപ്പോകുന്ന സാംസ്കാരിക, സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.ടി. ജുനൈസിന് നിലമ്പൂർ എക്സ്പ്പാറ്റ്സ് ഓർഗനൈസേഷൻ (നിയോ) യാത്രയയപ്പ് നൽകി. നിലമ്പൂർ മേഖലയിൽ നിന്നുള്ള മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തി നിയോ ജിദ്ദ എന്ന പേരിൽ കൂട്ടായ്മക്ക് രൂപം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളും പ്രഥമ സെക്രട്ടറിയുമായിരുന്നു കെ.ടി. ജുനൈസ്. നിയോ ജിദ്ദ രക്ഷാധികാരി നജീബ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു.
കെ.ടി. ജുനൈസിന് പകരം അബൂട്ടി പള്ളത്തിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സൈഫുദ്ദീൻ വാഴയിൽ, നാസർ കരുളായി, ബഷീർ പുതുകൊള്ളി, ടി.പി. മുനീർ, അമീൻ ഇസ്ലാഹി, ജാബിർ ചുങ്കത്തറ, ഫൈസൽ മൂത്തേടം, നാസർ കല്ലിങ്ങൽപാടൻ, റിയാസ് വഴിക്കടവ്, മുഹമ്മദലി, ശാഹിദ് റഹ്മാൻ, മുനീർ ബാബു, മാനു വഴിക്കടവ്, ഉമർ ചുങ്കത്തറ, ശിഹാബ് പൊറ്റമ്മൽ, സൽമാൻ വഴിക്കടവ് എന്നിവർ സംസാരിച്ചു.
മുർഷിദ് കരുളായി, സുബൈർ വട്ടോളി, മൻസൂർ എടക്കര തുടങ്ങിയവർ നേതൃത്വം നൽകി. അനസ് നിലമ്പൂർ സ്വാഗതവും അബൂട്ടി പള്ളത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

