106 രാജ്യങ്ങളിലെ ദുരിതബാധിതർക്ക് സഹായമെത്തിച്ച് കെ.എസ് റിലീഫ് സെന്റർ
text_fieldsകെ.എസ് റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ
റിയാദ്: സൗദി അറേബ്യയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) ഇതുവരെ സഹായമെത്തിച്ചത് 106 രാജ്യങ്ങളിലെ പലവിധ ദുരിതബാധിതർക്ക്. 730 കോടി യു.എസ് ഡോളർ ഇതിനായി ചെലവിട്ടെന്നും ഇതിലൂടെ 3,355 ദുരിതാശ്വാസ പദ്ധതികൾ നേരിട്ടും 466 സംഘടനകൾ മുഖേനയും നടപ്പാക്കിയെന്നും കെ.എസ്. റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
കിങ് സൽമാൻ റിലീഫ് സെൻറർ സ്ഥാപിച്ചതിന്റെ വാർഷികം പ്രമാണിച്ച് സംഘടിപ്പിച്ച റിയാദ് ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഭാവിയിലേക്ക് ഉറച്ചുനിൽക്കാൻ നമ്മുടെ പ്രവർത്തനങ്ങളെ നയിക്കാൻ പ്രാപ്തരാക്കുന്നു. റിലീഫ് സെന്ററിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്ന ദേശീയ, അന്തർദേശീയ സംഘടനകളുടെ എണ്ണം 466 ആയി ഉയർന്നു. 52 രാജ്യങ്ങളിലായി 876 സന്നദ്ധ പദ്ധതികളാണ് ഇതുവരെ നടപ്പാക്കിയത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി സൗദി നൽകുന്ന തുക 1,33,800 കോടി യു.എസ് ഡോളർ കവിഞ്ഞെന്നും ഡോ. അൽറബീഅ പറഞ്ഞു. മാനുഷിക മേഖലയിലെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര സമൂഹവുമായി സംയോജിപ്പിക്കാനും അനുഭവങ്ങൾ കൈമാറാനും ശ്രമിക്കുന്നതായിരുന്നു ഹ്യുമാനിറ്റേറിയൻ ഫോറം പരിപാടികൾ. 132 പ്രഭാഷകർ പെങ്കടുത്തു. 21 സെഷനുകളിലൂടെ വെല്ലുവിളികളെ നേരിടാനും മാനുഷിക പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതിനുമുള്ളള്ള സംവിധാനങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

