Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസികൾക്ക്​ അനവധി...

പ്രവാസികൾക്ക്​ അനവധി സംരംഭക സഹായ പദ്ധതികൾ - കെ.എസ്​.എം.ഡി.എഫ്​.സി ചെയർമാൻ

text_fields
bookmark_border
പ്രവാസികൾക്ക്​ അനവധി സംരംഭക സഹായ പദ്ധതികൾ - കെ.എസ്​.എം.ഡി.എഫ്​.സി ചെയർമാൻ
cancel

ജിദ്ദ: നാട്ടിലേക്ക്​ മടങ്ങുന്ന പ്രവാസികൾക്ക്​ അവിടെ തൊഴിൽ ഉണ്ടാവില്ലെന്ന ആശങ്ക വേണ്ടെന്ന്​ കേരള സംസ്​ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ ​പ്രഫ. എ.പി അബ്​ദുൽ വഹാബ്​. സർക്കാർ സഹായത്തോടെ അനവധി സ്വയം തൊഴിൽ സാധ്യതകൾ കേരളത്തിലുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. സ്വകാര്യ സന്ദർശനത്തിന്​ എത്തിയ അദ്ദേഹം ജിദ്ദയിൽ ‘ഗൾഫ്മാധ്യമ’ വുമായി സംസാരിക്കുകയായിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യകോർപറേഷൻ പ്രവാസികൾ ഉൾപെടെ സമൂഹത്തി​​​െൻറ ശാക്​തീകരണത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്​. സ്വയം തൊഴിൽ, വിദ്യാഭ്യാസം, ബിസിനസ്​ വിപുലീകരണം എന്നിവക്ക്​ പുറമെ വിസ ലോൺ അനുവദിക്കുന്നുണ്ട്​. ഗൾഫിലേക്കോ, യൂറോപ്പിലേക്കോ പോവാൻ നല്ല വിസ ലഭിച്ച്​ ​ അതിനുള്ള ചെലവ്​ വഹിക്കാൻ പ്രയാസപ്പെടുന്ന ഉദ്യോഗാർഥികൾക്കാണ്​​ വിസ ലോൺ ഉപകരിക്കുക. അഞ്ച്​ ശതമാനം പലിശ നിരക്കിൽ ആറ്​ ലക്ഷം രൂപ വരെ വിസലോണായി അനുവദിക്കും. ഇത്​ പലർക്കും അറിയില്ല. വലിയ സങ്കീർണതകളില്ലാതെയാണ്​ ഇത്തരം സഹായങ്ങൾ അനുവദിക്കുന്നത്​.

ഭവന വായ്​പ, മദ്രസാധ്യാപകർക്ക്​ പ്രത്യേക വായ്​പ, സർക്കാർ ജീവനക്കാർക്ക്​ വായ്​പ, ന്യൂനപക്ഷ സ്​ഥാപനങ്ങൾക്കുള്ള വായ്​പ തുടങ്ങി വിവിധ തരം ധനസഹായ പദ്ധതികളാണ്​ ബോർഡിനുള്ളത്​. കേ​ന്ദ്രസർക്കാറിന്​ കീഴിലുള്ള നാഷനൽ മൈനോറിറ്റി ഡെവലപ്​മ​​െൻറ്​ ഫിനാൻസ്​ കോർപറേഷ​​​െൻറ കേരളത്തിലെ ഫ്രാഞ്ചൈസിയാണ്​ കെ. എസ്​.എം.ഡി.എഫ്​.സി. നാട്ടിലെത്തുന്ന പ്രവാസികൾക്ക്​ മൂന്ന്​ മുതൽ ആറ്​ ലക്ഷം രൂപവരെ അടിയന്തരസഹായമായി സ്വയം തൊഴിൽ ലോൺ അനുവദിക്കുന്നുണ്ട്​്​. നഗരപ്രദേശങ്ങളിലുള്ളവർക്ക്​ നാല്​ സ​​െൻറ്​ ഭൂമിയുടെ ആധാരം, ഗ്രാമങ്ങളിലുള്ളവർക്ക്​ മൂന്ന്​ സ​​െൻറ്​ ഭൂമിയുടെ ആധാരം എന്നിവയാണ്​ ഇതിന്​ ഇൗടായി നൽകേണ്ടത്​.വനിതകൾക്കായി മൈക്രോ ഫിനാൻസ്​ ലോണുകൾ അനുവദിക്കാൻ ന്യൂനപക്ഷ വികസന ധനകാര്യകോർപറേഷൻ തീരുമാനിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

രണ്ട്​ ശതമാനം പലിശ നിരക്കിൽ രണ്ട്​ വർഷം വരെ പ്രവൃത്തി പരിചയമുള്ള വനിതാകൂട്ടായ്​മകൾക്കാണ്​ ലോൺ അനുവദിക്കുക. ഇത്തരം വനിതാ കൂട്ടായ്​മയിലെ അംഗങ്ങൾ 75 ശതമാനം ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നായാൽ മതി എന്നാണ്​ നിബന്ധന. ബാക്കി മുന്നോക്ക വിഭാഗത്തിൽപെട്ടവരാവാം എന്നാണ്​ ചട്ടം. ഇത്തരം സംരംഭങ്ങൾക്ക്​ അവരുടെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള അവസരവും കോർപറേഷൻ ഒരുക്കും. ഗുണഭോക്​താക്കൾക്ക്​ തൊഴിൽ പരിശീലന പരിപാടികളും സംഘടിപ്പിക്കും. നവകേരള നിർമാണത്തിൽ പ്രവാസികൾക്ക്​ കുടുതൽ അവസരങ്ങളാണ്​ ലഭിക്കാൻ പോവുന്നതെന്ന്​ അബ്​ദുൽ വഹാബ്​ പറഞ്ഞു. കേരളത്തിലെ സാ​മ്പ്രദായികമായ പല തൊഴിൽമേഖലകൾക്കും പുതിയ മുഖം വരാൻ പോവുകയാണ്​. പ്രവാസികളുടെ ലോകപരിചയവും അനുഭവജ്ഞാനവും നവകേരള രൂപകൽപനയിൽ മുതൽ കുട്ടാവും. പുതിയ കാലത്തിനനുസരിച്ച സംരംഭങ്ങൾ അവതരിപ്പിക്കാൻ പ്രവാസികൾക്ക്​ അവസരം ലഭിക്കുമെന്നാണ്​ ത​​​െൻറ അഭിപ്രായം. കാർഷികമേഖലയിലുൾപെടെ പുതിയ പരീക്ഷണങ്ങൾക്കിറങ്ങുന്നവർക്ക്​ സർക്കാറി​​​െൻറ മികച്ച പിന്തുണയുണ്ട്​. പ്രവാസികൾക്ക്​ പ്രത്യേകിച്ചും. സഹായപദ്ധതികളെ കുറിച്ച ബോധവത്​കരണ പരിപാടികൾ സംഘടിപ്പിക്കാൻ ന്യൂനപക്ഷ വികസന ധനകാര്യകോർപറേഷൻ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsksmdf chairaman
News Summary - ksmdf chairaman-saudi-saudi news
Next Story