കെ.എസ്. ബിമൽ സാംസ്കാരിക ഗ്രാമം: ആദ്യഗഡു കൈമാറി

09:26 AM
13/01/2018
കെ.എസ്. ബിമൽ സാംസ്കാരിക ഗ്രാമം നിർമ്മാണ ഫണ്ടിലേക്ക് ബഹ്റൈനിലെ സുഹൃത്തുക്കൾ സമാഹരിച്ച തുകയുടെ ആദ്യഗഡു കൈമാറിയപ്പോൾ
മനാമ: കെ.എസ്. ബിമൽ സാംസ്കാരിക ഗ്രാമം നിർമ്മാണ ഫണ്ടിലേക്ക് ബഹ്റൈനിലെ സുഹൃത്തുക്കൾ ‘ഈ രാവിൽ ഷഹബാസ്  പാടുന്നു’  എന്ന പരിപാടിയിലൂടെ സമാഹരിച്ച തുകയുടെ ആദ്യഗഡു  എടച്ചേരി വേങ്ങോളിയിലെ  മാഹി കനാലിന് സമീപത്തുള്ള സാംസ്കാരിക ഗ്രാമത്തിൽ നടന്ന ചടങ്ങിൽ കൈമാറി. പ്രോഗാമി​​െൻറ കൺവീനർ വൽസരാജിൽ നിന്നു ബിമലി​​െൻറ പിതാവ് കേളപ്പൻ നിർമ്മാണ കമ്മിറ്റിക്ക് വേണ്ടി ഫണ്ട് ഏറ്റുവാങ്ങി.നിർമ്മാണ കമ്മറ്റി ചെയർമാൻ കെ.പി ചന്ദ്ര​​െൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗിരീഷ് കല്ലേരി, എം.പി അനീഷ്, അഡ്വ. എം.സിജു, വാർഡ് മെമ്പർമാരായ മഹിജ, മോട്ടി ലാൽ എന്നിവർ സംസാരിച്ചു.
COMMENTS