Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസു​ഡാ​നി​ൽ...

സു​ഡാ​നി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കെ.​എ​സ് റി​ലീ​ഫ്

text_fields
bookmark_border
സു​ഡാ​നി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കെ.​എ​സ് റി​ലീ​ഫ്
cancel
camera_alt

സു​ഡാ​നി​ൽ കെ.​എ​സ് റി​ലീ​ഫ് സെൻറ​ർ ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ൽ​കി​യ​പ്പോ​ൾ

യാം​ബു: സു​ഡാ​നി​ലെ ഏ​റ്റ​വും ദ​രി​ദ്ര​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​യി സൗ​ദി അ​റേ​ബ്യ​യു​ടെ ചാ​രി​റ്റി ഏ​ജ​ൻ​സി​യാ​യ കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്ഡ് ആ​ൻ​ഡ് റി​ലീ​ഫ് സെൻറ​റി​െൻറ (കെ.​എ​സ്. റി​ലീ​ഫ്) നേ​തൃ​ത്വ​ത്തി​ൽ മാ​നു​ഷി​ക സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. 4,590 ഭ​ക്ഷ്യ​ധാ​ന്യ​ക്കു​ട്ട​ക​ളു​ടെ വി​ത​ര​ണം ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സെൻറ​ർ വ​ക്താ​വ് അ​റി​യി​ച്ചു.

ഖാ​ർ​ത്തൂം സം​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. ബ​ഹ്‌​രി പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 19,714 വ്യ​ക്തി​ക​ൾ​ക്ക് ഉ​പ​ക​രി​ക്കു​ന്ന വി​ധ​ത്തി​ൽ സു​ഡാ​നി​ലെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ 1,790 ധാ​ന്യ​മാ​വ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ, ഖാ​രി പ്ര​ദേ​ശ​ത്തെ 21,548 വ്യ​ക്തി​ക​ൾ​ക്കാ​യി 2,800 ധാ​ന്യ​മാ​വ് കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും പൂ​ർ​ത്തി​യാ​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ക്ഷ്യ​സു​ര​ക്ഷ, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ജ​ലം, ശു​ചി​ത്വം, പാ​ർ​പ്പി​ടം എ​ന്നീ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാ​ണ് കെ.​എ​സ്. റി​ലീ​ഫ് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ന്ന​ത്. സു​ഡാ​ൻ ജ​ന​ത​യു​ടെ ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​തി​ന​കം നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് സൗ​ദി അ​റേ​ബ്യ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. ദു​ർ​ബ​ല സ​മൂ​ഹ​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി യു.​എ​ൻ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും അ​ന്താ​രാ​ഷ്​​ട്ര ദു​രി​താ​ശ്വാ​സ സം​ഘ​ട​ന​ക​ളു​മാ​യും കെ.​എ​സ് റി​ലീ​ഫ് സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​രി​ദ്ര​രെ​യും ദു​രി​ത​ബാ​ധി​ത​രെ​യും പി​ന്തു​ണ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര​വ​ധി മാ​നു​ഷി​ക പ​ദ്ധ​തി​ക​ളാ​ണ് ഏ​ജ​ൻ​സി നി​ല​വി​ൽ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SudanSaudi NewsKS relief
News Summary - KS Relief with relief operations in Sudan
Next Story