കെ.എസ്. ചിത്രയുടെ ‘റിഥം-ട്യൂൺസ് ഓഫ് ഇന്ത്യ’ പരിപാടി അരങ്ങേറി
text_fieldsനവയുഗം സാംസ്കാരികവേദി പ്രശസ്ത ഗായിക കെ.എസ്. ചിത്രയെ ആദരിച്ചപ്പോൾ
ദമ്മാം: പ്രശസ്ത ഗായിക കെ.എസ്. ചിത്ര നയിച്ച ‘റിഥം-ട്യൂൺസ് ഓഫ് ഇന്ത്യ’ മെഗാ ഷോ അരങ്ങേറി. ദമ്മാം ലൈഫ് പാർക്കിൽ നവയുഗം സാംസ്കാരികവേദിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് മുന്നോടിയായി ദമ്മാം വിമാനത്താവളത്തിൽ ചിത്രക്കും സംഘത്തിനും സംഘാടകർ ഊഷ്മള സ്വീകരണമാണ് നൽകിയത്. കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാർ അണിനിരന്ന നൃത്തപരിപാടികളോടെയാണ് മെഗാ ഷോ ആരംഭിച്ചത്. വൈകീട്ട് ആരംഭിച്ച സംഗീത നിശ രാത്രി ഏറെ വൈകിയും നീണ്ടുനിന്നു. പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീത ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചിത്രയുടെ ശബ്ദമാധുര്യം നേരിൽ ആസ്വദിക്കാൻ സാധിച്ചത് പ്രവാസികൾക്ക് മികച്ച അനുഭവമായി.
പിന്നണി ഗായകരായ അഫ്സൽ, അനാമിക, ശ്രീരാഗ് ഭരതൻ എന്നിവരും ചിത്രയോടൊപ്പം വേദിയിൽ അണിനിരന്നു.
ചലച്ചിത്ര സംഗീതമേഖലയിൽ നാലുപതിറ്റാണ്ട് പിന്നിട്ട പത്മശ്രീ കെ.എസ്. ചിത്രയെ ദമ്മാമിലെ പ്രവാസലോകം ആദരിക്കുന്ന ചടങ്ങുകളും വേദിയിൽ അരങ്ങേറി. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറ് മഞ്ജു മണിക്കുട്ടൻ, കെ.എസ്. ചിത്രയെ പൊന്നാട അണിയിച്ചു ആദരിച്ചു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് സ്നേഹോപഹാരം കൈമാറി.
ഗായകരായ അഫ്സൽ, അനാമിക എന്നിവർക്ക് ആഷിഖ്, പുഷ്പരാജ് എന്നിവരും ശ്രീരാഗ് ഭരതന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിജു വർക്കിയും അവതാരകയായ ഗിബിയക്ക് പ്രോഗ്രാം കോഓഡിനേറ്റർ പ്രിജി കൊല്ലം, ജനറൽ കൺവീനർ മുഹമ്മദ് ഷിബു എന്നിവരും സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. ബിസിനസ് എക്സലൻസ് അവാർഡ് ബദറുദീൻ അബ്ദുൽ മജീദിനും ബിസിനസ് യൂത്ത് ഐക്കൺ ഓഫ് ദ ഇയർ അവാർഡ് റിയാസ് ഷംസുദ്ദീനും കെ.എസ്. ചിത്ര സമ്മാനിച്ചു. ദമ്മാമിലെ വ്യവസായിയും ചലച്ചിത്രകാരനുമായ ജോളി ലോനപ്പൻ, അഫ്സൽ എന്നിവർക്കും ഫലകങ്ങൾ സമ്മാനിച്ചു. നവയുഗം ഭാരവാഹികളായ ദാസൻ രാഘവൻ, ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, ശ്രീകുമാർ വെള്ളല്ലൂർ, ആർ. ഗോപകുമാർ, സജീഷ് പട്ടാഴി, നിസാം കൊല്ലം, ശരണ്യ ഷിബു, തമ്പാൻ നടരാജൻ, മുഹമ്മദ് റിയാസ്, ജാബിർ മുഹമ്മദ്, ബിനുകുഞ്ഞ്, മണിക്കുട്ടൻ, ഷിബുകുമാർ, ഉണ്ണി മാധവം, സാബു വർക്കല, ഷാജി വടക്കാഞ്ചേരി, ബക്കർ മൈനാഗപ്പള്ളി, രഞ്ജിത പ്രവീൺ, വിനീഷ്, മഞ്ജു അശോക്, സിയാദ് പള്ളിമുക്ക്, സുനിൽ വലിയാട്ടിൽ, നന്ദകുമാർ, രാജൻ കായംകുളം, സുരേന്ദ്രൻ, സഹീർഷ, മനോജ് ബി, ഷഫീഖ്, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

