പ്രമുഖ ഗായിക കെ.എസ്. ചിത്ര നവംബർ 14ന് ദമ്മാമിൽ
text_fields‘ട്യൂൺസ് ഓഫ് ഇന്ത്യ’ പോസ്റ്റർ നവയുഗം വൈസ് പ്രസിഡന്റ് മഞ്ജു മണികുട്ടൻ പ്രകാശനം ചെയ്യുന്നു
ദമ്മാം: പ്രമുഖ തെന്നിന്ത്യൻ പിന്നണി ഗായിക കെ.എസ്. ചിത്ര ആദ്യമായി ദമ്മാമിൽ എത്തുന്നു. നവയുഗം സംസ്കാരിക വേദി ഒരുക്കുന്ന ‘ട്യൂൺസ് ഓഫ് ഇന്ത്യ’ എന്ന പരിപാടി നവംബർ 14ന് ലൈഫ് പാർക്കിൽ നടക്കും.സ്വാഗതസംഘം രൂപവത്കരണയോഗം റോസ് ഗാർഡൻ ഹാളിൽ നടന്നു. ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ആദ്യ പോസ്റ്റർ സൗദിയിലെ ജീവകാരുണ്യ പ്രവർത്തകയും നവയുഗത്തിന്റെ വൈസ് പ്രസിഡൻറുമായ മഞ്ജു മണികുട്ടൻ പ്രകാശനം ചെയ്തു. 101 പേർ അടങ്ങുന്ന സ്വാഗത സംഘത്തെ യോഗം തെരഞ്ഞെടുത്തു.ജമാൽ വല്യാപ്പള്ളി (മുഖ്യരക്ഷാധികാരി), ബിജു വർക്കി (ചെയർമാൻ), മുഹമ്മദ് ഷിബു (ജനറൽ കൺവീനർ), എം.എ. വാഹിദ് (ചീഫ് പ്രോഗ്രാം കോഓഡിനേറ്റർമാർ), ദാസൻ രാഘവൻ, ഷാജി മതിലകം, പ്രിജി കൊല്ലം, അരുൺ ചാത്തന്നൂർ, മഞ്ജു മണികുട്ടൻ, ഗോപകുമാർ അമ്പലപ്പുഴ, സാജൻ കണിയാപുരം (കോഓഡിനേറ്റർമാർ) എന്നിവരാണ് സമിതി ഭാരവാഹികൾ. കെ.എസ്. ചിത്രക്കൊപ്പം പിന്നണി ഗായകരായ അഫ്സൽ, കെ.കെ. നിഷാദ്, അനാമിക, രൂപരേവതി, സുശാന്ത്, ഷിനു (കീബോർഡ്), റൈസൻ (ഫ്ലൂട്ട്), സുദേന്ദു രാജ് (ലീഡ് ഗിറ്റാർ), ജിജോ (ബേസ് ഗിറ്റാർ), ശശി (ഡ്രംസ്), ഹരികുമാർ (തബല/മൃദംഗം), ജയകുമാർ (തബല/ഡോലക്), രൻജു (ഡ്രമ്മർ) എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ സംഗീത നിശയും ടെലിവിഷൻ താരങ്ങളും കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാരും അണിനിരക്കുന്ന നൃത്ത, ഹാസ്യകലാ പ്രകടനങ്ങളും ചേർന്ന മെഗാ ഉത്സവമാണ് നവംബർ 14 ന് അരങ്ങേറുകയെന്ന് സ്വാഗതസംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

