കൃഷ്ണപിള്ള അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു
text_fieldsഖസീം പ്രവാസി സംഘം കൃഷ്ണപിള്ള അനുസ്മരണ പരിപാടിയിൽ മുത്തു കോഴിക്കോട് സംസാരിക്കുന്നു
ബുറൈദ: ഖസീം പ്രവാസി സംഘം രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ കൃഷ്ണപിള്ള അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു. മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. ജോമി ഫിലിപ്പ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രകമ്മറ്റി അംഗം മുത്തു കോഴിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. സംഘടനാ പ്രവർത്തനത്തിൽ പുലർത്തേണ്ട അച്ചടക്കത്തിെൻറയും നിശ്ചയദാർഢ്യത്തിെൻറയും എക്കാലത്തെയും വലിയ ഉദാഹരണമാണ് കൃഷ്ണപിള്ളയുടെ ജീവിതമെന്ന് അദ്ദേഹം അനുസ്മരിച്ചു.
അജ്മൽ പാറക്കൽ, ജയൻ ജോസ് മറ്റത്തിൽ, സുൽഫിക്കർ അലി, നൈജി രഞ്ജൻ, ഷഫീർ ഹക്ക് എന്നിവർ സംസാരിച്ചു. പ്രവർത്തക കൺവെൻഷനിൽ, ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം, പ്രസിഡൻറ് നിഷാദ് പാലക്കാട് (സംഘടന - ഇന്നലെ, ഇന്ന്, നാളെ), കേന്ദ്രകമ്മറ്റി അംഗം ദിനേശ് മണ്ണാർക്കാട് (സംഘടന - എന്ത്, എങ്ങിനെ), കുടുംബവേദി ജോയിൻറ് സെക്രട്ടറി റാഫിയത്ത് അഷറഫ് (പുതുതലമുറയും വ്യാജവാർത്തകളും - വർത്തമാനകാല രാഷ്ട്രീയത്തിെൻറ പുതിയ വെല്ലുവിളികൾ), ബാലവേദി സെക്രട്ടറി മുഹമ്മദ് റയ്ഹാൻ (സുരക്ഷിത സമൂഹത്തിനായി - ലഹരിക്കെതിരെ കുട്ടികളുടെ കൂട്ടായ്മ) എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ഖസീം പ്രവാസി സംഘം കേന്ദ്ര ഏരിയ യൂനിറ്റ് പ്രവർത്തകരും കുടുംബവേദി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. റഷീദ് മൊയ്‌ദീൻ സ്വാഗതവും ബാബു കിളിമാനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

