'കൃപ'ഇഫ്താർ സംഗമവും ജീവകാരുണ്യ ഫണ്ട് വിതരണവും
text_fieldsകാൻസർ രോഗിക്കുള്ള ‘കൃപ’ചികിത്സ സഹായനിധിയിലേക്കുള്ള ലക്ഷം രൂപ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരിൽ ജീവകാരുണ്യ കൺവീനർ കബീർ മജീദിന്
റിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുലൈ അൽസൈഫ് പാലസിൽ നടന്ന ചടങ്ങിൽ കാൻസർ രോഗിക്കുള്ള ചികിത്സ സഹായനിധിയിലേക്കുള്ള ലക്ഷം രൂപ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരിൽ ജീവകാരുണ്യ കൺവീനർ കബീർ മജീദിന് കൈമാറി. സാംസ്കാരിക സമ്മേളനം കൃപ ചെയർമാൻ സത്താർ കായംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശ്ശേരിൽ അധ്യക്ഷത വഹിച്ചു.
കോഓഡിനേറ്റർ സൈഫ് കൂട്ടുങ്ങൽ ആമുഖ പ്രഭാഷണവും നിർവഹിച്ചു. സുരേഷ് ബാബു ഈരിക്കൽ റമദാൻ സന്ദേശം പങ്കുവെച്ചു. കാന്‍സർ രോഗികൾക്ക് കേശദാനം ചെയ്ത സോഹ ഷാജിക്കും ദമ്മാമിലെ കായംകുളം പ്രവാസി അസോസിയേഷൻ പ്രസിഡൻറും ജീവകാരുണ്യ പ്രവർത്തകനുമായ എബി ഷാഹുൽ ഹമീദിനും കോവിഡ് കാലത്തും അല്ലാതെയും ആതുരസേവന രംഗത്ത് സേവനം നടത്തിയ ആഷിഫ അലിയാരിനും മുജീബ് കായംകുളം, ഷബീർ വരിക്കപ്പള്ളി, ഡോ. ഹസീന ഫുവാദ് എന്നിവർ ഉപഹാരം കൈമാറി. ഫോർക ജനറൽ കൺവീനർ ഉമർ മുക്കം, എൻ.ആർ.കെ ഫോറം കൺവീനർ രാജേഷ് കോഴിക്കോട്, ശിഹാബ് കൊട്ടുകാട്, മീഡിയ ഫോറം പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി, കൃപ ഉപദേശക സമിതി അംഗം മുജീബ് കായംകുളം എന്നിവർ സംസാരിച്ചു. കലാസാംസ്കാരിക മേഖലയിൽ സജീവമായ കുരുന്നുകൾക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു.
ഷിബു ഉസ്മാൻ, ഷബീർ വരിക്കപ്പള്ളി, കെ.ജെ. റഷീദ്, സലിം തുണ്ടത്തിൽ, സൈഫ് കായംകുളം, ഷെരീഫ് പെരിങ്ങാല, സമീർ റോയ്ബെക് എന്നിവർ നേതൃത്വം നൽകി. സഹല സമീറിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ ജനറൽ സെക്രട്ടറി ഇസ്ഹാഖ് ലവ് ഷോർ സ്വാഗതവും ട്രഷറർ അഷ്റഫ് കായംകുളം നന്ദിയും പറഞ്ഞു.

