'കൃപ' കുടുംബ സംഗമവും ധനസഹായ വിതരണവും
text_fields‘കൃപ’ കുടുംബ സംഗമവും ചികിത്സ-വിദ്യാഭ്യാസ ധനസഹായ വിതരണവും എ.എം. ആരിഫ്
എം.പി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റിയാദിലെ കായംകുളം പ്രവാസി അസോസിയേഷൻ (കൃപ)യുടെ നേതൃത്വത്തിൽ കുടുംബസംഗമവും ചികിത്സ-വിദ്യാഭ്യാസ ധനസഹായ വിതരണവും നടത്തി. കായംകുളം ടി.എ കൺവെൻഷൻ സെന്ററിലെ നമ്പലശ്ശേരിൽ ഷാഹുൽഹമീദ് നഗറിൽ നടന്ന ചടങ്ങ് എ.എം. ആരിഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷൈജു നമ്പലശ്ശേരി അധ്യക്ഷത വഹിച്ചു. ഷബീർ വരിക്കപ്പള്ളി ആമുഖഭാഷണം നടത്തി.
നഗരസഭ ചെയർപേഴ്സൻ പി. ശശികല വിദ്യാഭ്യാസ സഹായവും കബീർ മജീദ് ജീവകാരുണ്യ ഫണ്ടും വിതരണം ചെയ്തു. ലക്ഷം രൂപക്കു മുകളിൽ മൂന്ന് രോഗികൾക്ക് ചികിത്സ സഹായവും നിർധനരായ 10 കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായവും ആണ് നൽകിയത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് വിതരണവും നടത്തി. മുൻ പ്രസിഡന്റ് അനി അസീസ് സ്വാഗതവും ട്രഷറർ അഷ്റഫ് നന്ദിയും പറഞ്ഞു. കൗൺസിലർമാരായ വി.എസ്. സുൽഫി, എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, അൻഷാദ് വാഹിദ്, പി.കെ. അമ്പിളി, ഷാമില സിയാദ്, ഷൈനി ഷിബു, മുനിസിപ്പൽ കൗൺസിലർ എ. അബ്ദുൽ ജലീൽ, ഇ. സമീർ, കൃഷ്ണകുമാർ, ഐ. ശിഹാബുദ്ദീൻ, സിറാജുദ്ദീൻ തവക്കൽ, ഷമീർ, അനീസ് മംഗല്യ, അജിത് കണ്ടല്ലൂർ എന്നിവർ സംസാരിച്ചു.
സമീർ പിച്ചനാട്ട്, ഷൈജു കണ്ടപ്പുറം, നിസാർ നമ്പലശേരിൽ, സലിം മാളിയേക്കൽ, കനി ഇസ്ഹാഖ്, സലിം ഇഞ്ചക്കൽ, യൂസഫ് കുഞ്ഞു, എം.ജെ. നിസാർ, സലിം പള്ളിയിൽ, സിയാദ് ജനത, മഹ്മൂദ് കൊറ്റുകുളങ്ങര, ഷറഫ് മൂടയിൽ, ബഷീർ ചൂനാട്, സവാദ് സത്താർ, അബ്ദുൽ കലാം, നാസർ തങ്കുഴി, അജു പടിപ്പുരക്കൽ എന്നിവർ നേതൃത്വം നൽകി.
നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും രോഗികളുടെ ചികിത്സ സഹായത്തിനും നിർധന കുടുംബങ്ങൾക്ക് ഭവന നിർമാണത്തിനും കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചുവരുന്നതായി കൃപ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരി, ജനറൽ സെക്രട്ടറി ഇസ്ഹാഖ് ലവ് ഷോർ, ചെയർമാൻ സത്താർ കായംകുളം, പ്രോഗ്രാം കൺവീനർ സൈഫ് കൂട്ടുങ്കൽ, ഉപദേശക സമിതി അംഗം മുജീബ് കായംകുളം, പി.കെ. ഷാജി, സ്കോളർഷിപ് കൺവീനർ കെ.ജെ. റഷീദ്, ജോയന്റ് കൺവീനർമാരായ ഷിബു ഉസ്മാൻ, സലിം തുണ്ടത്തിൽ, വർഗീസ് ജോയി, ഷംസുദ്ദീൻ ബഷീർ, രഞ്ജിത് കണ്ടപ്പുറം എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

