‘കൃപ’ കുടുംബസംഗമവും മെറിറ്റ് അവാർഡ് വിതരണവും
text_fieldsകായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപ കുടുംബസംഗമവും മെറിറ്റ് അവാർഡ് വിതരണവും അഡ്വ. യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കായംകുളം നിവാസികളുടെ കൂട്ടായ്മയായ കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ) കുടുംബസംഗമവും മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. കായംകുളം എസ്.എൻ.ടി.പി ഹാളിൽ നടന്ന പരിപാടിയിൽ കൃപ കുടുംബാംഗങ്ങളും മുൻ പ്രവാസികളും പങ്കെടുത്തു. വൈസ് പ്രസിഡന്റ് സൈഫ് കൂട്ടുങ്കൽ അധ്യക്ഷതവഹിച്ചു. അഡ്വ. യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റർ ഷബീർ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. സാമൂഹിക ജീവകാരുണ്യ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന കൃപ, സത്താർ കായംകുളം സ്കോളർഷിപ് പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനെ എം.എൽ.എ അഭിനന്ദിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ വിജയികളായ കൃപ അംഗങ്ങളുടെയും മുൻ പ്രവാസികളുടെയും മക്കൾക്കുള്ള ഫലകങ്ങൾ എം.എൽ.എ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിത ബാബു, മുൻ പ്രസിഡന്റ് ഷൈജു നമ്പലശേരി, സെക്രട്ടറി അബ്ദുൽ വാഹിദ്, നിർവാഹക സമിതി അംഗങ്ങളായ ഷാജഹാൻ അബ്ദുൽ മജീദ്, ദേവദാസ് ഈരിക്കൽ, മുൻ ഭാരവാഹികളായ യൂസുഫ് കുഞ്ഞ്, സുരേഷ് ബാബു ഈരിക്കൽ, എച്ച്. നവാസ്, അനി അസിസ് എന്നിവർ സംസാരിച്ചു. ഗായകൻ ഷഫീഖിന്റെ ഗാനാലാപനവും ഫർസാന ഷൈജു, അർവ സൈഫുദ്ദീൻ എന്നിവരുടെ ന്യത്തവും സംഗമത്തിന് മാറ്റു കൂട്ടി.
ഷൈജു കണ്ടപ്പുറം, ഷെരീഫ് പെരിങ്ങാല, ഷറഫ് മൂടൽ, ബിജു കണ്ടപ്പുറം, ഹബീബ് ജനത, ബഷീർ കാവനാട്, സലിം പണിപ്പുര, ഷുക്കൂർ ഹസ്സനാർ കുഞ്ഞു, സത്താർ കുഞ്ഞു, നൗഷാദ് പയറ്റി, എബി വൈക്കത്ത്, സാബു എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ജീവകാരുണ്യ കൺവീനർ കബീർ മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

