കെ.പി.എൽ സീസൺ എട്ട്: മട്ടന്നൂർ സിക്സസ് ചാമ്പ്യന്മാർ
text_fieldsകെ.പി.എൽ സീസൺ എട്ട് ചാമ്പ്യന്മാരായ മട്ടന്നൂർ സിക്സസ്
ജിദ്ദ: യു.ടി.എസ്.സിയും മൈ ഓണും സംയുക്തമായി സംഘടിപ്പിച്ച കണ്ണൂർ പ്രീമിയർ ലീഗ് സീസൺ എട്ടിന് സമാപനം. ഫൈനൽ മത്സരത്തിൽ റിയാസ് നയിച്ച മട്ടന്നൂർ സിക്സസ് മനാഫിെൻറ നേതൃത്വത്തിലിറങ്ങിയ തലശ്ശേരി തണ്ടേഴ്സിനെ ഒരു റണ്ണിന് തോൽപിച്ച് കിരീടത്തിൽ മുത്തമിട്ടു. തുടർച്ചയായ രണ്ടാം തവണയാണ് മട്ടന്നൂർ സിക്സസ് കിരീടം ചൂടുന്നത്. മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച മട്ടന്നൂരിെൻറ ഖാലിഖ് ആണ് ഫൈനലിലെയും ടൂർണമെൻറിലെയും മികച്ച താരം. ടൂർണമെൻറിലെ മികച്ച ബാറ്ററായി ജിദ്ദ കൊമ്പൻസിെൻറ വഹാബിനെ തെരെഞ്ഞടുത്തു. തലശ്ശേരിയുടെ ഫുആദാണ് മികച്ച ബൗളർ. ജിദ്ദ റോയൽസിെൻറ നിയാസിനെ മികച്ച ഫീൽഡറായും തെരഞ്ഞെടുത്തു. ഫെയർ േപ്ല അവാർഡിന് ജിദ്ദ റോയൽസ് അർഹരായി. യു.ടി.എസ്.സി പ്രതിനിധി ഷംസീർ ഒലിയാത്, കെ.പി.എൽ ചെയർമാൻ ഫിറോസ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ജിദ്ദയിലെ സിത്തീൻ റോഡിനടുത്ത ഖാലിദ് ബിൻ വലീദ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിൽ അഞ്ചു ടീമുകൾ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

