കരുണയുടെ കൈത്താങ്ങുമായി കെ.പി.ജെ.സി; ജിദ്ദയിൽ ‘സ്നേഹസംഗമം’ സംഘടിപ്പിച്ചു
text_fieldsകരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) സംഘടിപ്പിച്ച 'സ്നേഹസംഗമ'ത്തിൽ പങ്കെടുത്തവർ
ജിദ്ദ: കരുവാരകുണ്ട് പാലിയം ഡയാലിസിസ് സെൻററിെൻറ പ്രവർത്തനങ്ങൾക്ക് കൂടുതൽ സ്വീകാര്യതയും പങ്കാളിത്തവും സാമ്പത്തിക സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) ‘സ്നേഹസംഗമം’ സംഘടിപ്പിച്ചു.
പ്രമുഖ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി സംഗമം ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് സി.ടി. ഹാഫിദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘ഇന്നലെ നമ്മൾ പരിപാലിച്ചു, ഇന്ന് നമ്മൾ സേവിച്ചു, നാളെ നമ്മൾ പ്രചോദിപ്പിച്ചു’ എന്ന പ്രമേയത്തെ ആസ്പദമാക്കി ജനറൽ സെക്രട്ടറി ഗഫാർ മാട്ടുമ്മൽ ക്ലാസ് എടുത്തു. തുടർന്ന് ഇസ്മാഈൽ കല്ലായി, ടി.പി. ശിഹാബുദ്ധീൻ, മുഹമ്മദാലി നമ്പിയൻ എന്നിവർ സംസാരിച്ചു.
‘കെ.പി.ജെ.സിയുടെ വളർച്ചയും ഭാവി പ്രവർത്തനങ്ങളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചകൾക്ക് ഉസ്മാൻ കുണ്ടുകാവിൽ, യൂസുഫ് കുരിക്കൾ എന്നിവർ നേതൃത്വം നൽകി. ഷാജി വട്ടപ്പറമ്പിൽ, അൻവർ ആലുങ്ങൽ, ഷുക്കൂർ, സക്കീർ, പുന്നക്കാട് പ്രവാസി കൂട്ടായ്മയിലെ സറാഫത്ത്, മനാഫ് നമ്പ്യൻ, അക്ബർ നാണി കൊടക്കുന്നൻ, അഷ്റഫ് റയ്യാൻ, ഇ.കെ. അലവി, ഷമ്മാസ് കുണ്ടുകാവിൽ, മുജീബ് നാലകത്ത്, ഹസ്സൻ പഴിഞ്ഞീരി, ഹനീഫ കുരുക്കൾ, സുബൈർ, ആച്ചർപ്പ, സി.ടി. സജീർ, അഷറഫ്, ബാസിത്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ട്രഷറർ ഷംസുദ്ദീൻ ഇല്ലിക്കുത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് മുഹമ്മദ് എന്ന കുഞ്ഞാപ്പു നന്ദിയും പറഞ്ഞു. സി.കെ. അൻസാബ്, അബ്ദുല്ല തരിശ്, അനസ് ഇല്ലിക്കുത്ത്, മുഹമ്മദാലി മഞ്ഞൾപാറ, ഫൈസൽ എടൂർ, പി.എസ്. ഫൈസൽ, ജംഷിർ കുട്ടത്തി, ഇ.കെ. ഹക്കീം, മുജീബ് തരിശ്, ഉമർ പൊറ്റയിൽ, റഫീഖ്, വി.പി. നൗഫൽ പുൽവെട്ട, ജാബിർ തരിശ്, മുഹമ്മദാലി പുൽവെട്ട, മുർഷിദ് കേരള, റഫീഖ് ഇരിങ്ങാട്ടിരി, കെ.വി. നൗഷാദ്, മൻസൂർ മാമ്പടൻ, ഫൈസൽ മാമ്പാടൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

