കെ.പി.സി.സി സെക്രട്ടറി മജീദിന് സ്വീകരണം നൽകി
text_fieldsകെ.പി.സി.സി സെക്രട്ടറി മജീദിന് മക്ക ഒ.ഐ.സി.സി സ്വീകരണം നൽകിയപ്പോൾ
മക്ക: ഹജ്ജിനെത്തിയ കെ.പി.സി.സി സെക്രട്ടറി മജീദിന് മക്ക ഒ.ഐ.സി.സി സ്വീകരണം നൽകി. മക്ക കമ്മിറ്റി നടത്തിയ ഹജ്ജ് സേവനപ്രവർത്തനങ്ങളിൽ ഏറെ അഭിമാനമുണ്ടെന്നും വനിത പ്രവർത്തകരുടേതടക്കം സന്നദ്ധ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. ഹജ്ജ് സെൽ ചെയർമാൻ സാക്കിർ കൊടുവള്ളി, കൺവീനർ നൗഷാദ് പേരുന്തല്ലൂർ, ജിബിൻ സമദ് കൊച്ചി എന്നിവർ സേവനപ്രവർത്തനങ്ങൾ വിശദീകരിച്ച് സംസാരിച്ചു. സലീം കണ്ണനാംകുഴി, നൗഷാദ് തൊടുപുഴ എന്നിവർ ഹാരം അണിയിച്ച് സ്വീകരിച്ചു. ഷാജി ചുനക്കര സ്വാഗതവും ഹബീബ് കോഴിക്കോട് നന്ദിയും പറഞ്ഞു.

