കെ.പി.സി.സി നിർവാഹക സമിതി അംഗം അഹമ്മദ് പുളിക്കലിനെ ആദരിച്ചു
text_fieldsകേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർവാഹകസമിതിയിലേക്ക് പ്രവാസ ലോകത്തുനിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് പുളിക്കലിന് ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റി സ്നേഹോപഹാരം കൈമാറുന്നു
ദമ്മാം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർവാഹകസമിതിയിലേക്ക് പ്രവാസ ലോകത്തു നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അഹമ്മദ് പുളിക്കലിനെ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റി ആദരിച്ചു.
കോൺഗ്രസ് പ്രസ്ഥാനം തുടങ്ങുന്നതിന് വേണ്ടി സൗദി അറേബ്യയിൽ അഹമ്മദ് പുളിക്കൽ വഹിച്ച പങ്ക് നിസ്തുലമാണെന്നും ഇത്തരത്തിലുള്ള പദവിലബ്ധിക്ക് അർഹനാണെന്നും യോഗം വിലയിരുത്തി. ജില്ലാകമ്മിറ്റിയുടെ സ്നേഹോപഹാരം (ഛായാചിത്രം) കോഴിക്കോട് ജില്ലാകമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് വളപ്പിൽ, അസ്ലം ഫറോക്, ജയരാജൻ കൊയിലാണ്ടി, പി.കെ. ഷിനോജ് എന്നിവർ ചേർന്ന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

