കോഴിക്കോടെൻസ് ‘മൊഹബത്ത് നൈറ്റ്’ അരങ്ങേറി
text_fieldsകോഴിക്കോടെൻസ് ‘മൊഹബത്ത് നൈറ്റ്’ പരിപാടിയിൽ റിമി ടോമി പാടുന്നു
റിയാദ്: കോഴിക്കോടൻ ആതിഥ്യത്തിന്റെ ചാരുതയിൽ പെയ്തിറങ്ങിയ സംഗീതവർഷം റിയാദിലെ മലയാളി സമൂഹത്തിന് അവിസ്മരണീയ അനുഭവമായി. ആസ്വാദക സമൂഹത്തെ കൈയിലെടുത്ത പ്രശസ്ത പിന്നണി ഗായകരായ റിമി ടോമിയും വിധു പ്രതാപും റിയാദിലെ കലാപ്രേമികൾക്ക് സമ്മാനിച്ചത് ഓർമിക്കാൻ ഒരുപിടി മനോഹര നിമിഷങ്ങൾ.
പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കി ഇരുവരും പോൾസ്റ്റാർ നർത്തകരുടെ അകമ്പടിയോടെ വേദിയിൽ തകർത്താടിയപ്പോൾ സദസ്സും അവർക്കൊപ്പം നൃത്തമാടി. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടെൻസാണ് സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ എക്സിറ്റ് 10ലെ നൗറാസ് ഓഡിറ്റോറിയത്തിൽ ‘മൊഹബത്ത് നൈറ്റ്’ എന്ന പേരിൽ മെഗാ ഷോ ഒരുക്കിയത്.
സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷവും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി. വൈകീട്ട് അഞ്ച് മുതൽ ഏഴര വരെ കോഴിക്കോടെൻസ് കുടുംബ കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.
ഹന നൗഫൽ, ഹൈറാ സുനിൻ, നേഹ നൗഫൽ, ആയിഷ സമ്രാ, മുഹമ്മദ് അൽദിൻ, ആലിം സയാൻ, ഹയാൻ ഫാത്തിമ, ഖഷിഫ് ഷഫീക്, ദിയ ഫാത്തിമ, ഹനീക് ഹംദാൻ, സഫ്ന മസൂദ്, ആസിഫ് വടകര, അനിൽ മാവൂർ തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
കോഴിക്കോടെൻസ് സ്ഥാപകാംഗം അഷ്റഫ് വേങ്ങാട്ട് മെഗാ ഷോ ഉദ്ഘാടനം ചെയ്തു. ചീഫ് ഓർഗനൈസർ മൊഹിയുദ്ദീൻ സഹീർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഹർഷാദ് ഹസ്സൻ ഫറോക്ക്, ജനറൽ കൺവീനർ റാഫി കൊയിലാണ്ടി, ട്രഷറർ കെ.സി. ഷാജു, മറ്റു ഭാരവാഹികളായ കബീർ നല്ലളം, വി.കെ.കെ. അബ്ബാസ്, ഉമർ മുക്കം, മുജീബ് മൂത്താട്ട്, സുഹാസ് ചെപ്പാലി, നവാസ് ഒപ്പീസ്, സ്ഥാപകാംഗങ്ങളായ മുനീബ് പാഴൂർ, മിർഷാദ് ബക്കർ, അക്ബർ വേങ്ങാട്ട് എന്നിവർ സംബന്ധിച്ചു. നിധിൻ സിറ്റിഫ്ലവർ, മുഹമ്മദ് ഷാഹിൻ എന്നിവർ അവതാരകരായി.
പരിപാടികൾക്ക് യതി മുഹമ്മദ്, എം.ടി. അർഷാദ്, സഫറുല്ല കൊടിയത്തൂർ, ഫൈസൽ പൂനൂർ, ഇബ്രാഹിം സുബ്ഹാൻ, മജീദ് പൂളക്കാടി, മുസ്തഫ നെല്ലിക്കാപ്പറമ്പ്, അൽത്താഫ് കോഴിക്കോട്, ഗഫൂർ കൊയിലാണ്ടി, ഷമീം മുക്കം, റിജോഷ് കടലുണ്ടി, ഫൈസൽ പാഴൂർ, നൗഫൽ വടകര, സിദ്ദീഖ് പാലക്കൽ, ടി.കെ. മഷ്ഹൂദ്, സന്തോഷ് കൊയിലാണ്ടി, ഷബീർ കക്കോടി, ഷമീജ് കൊളത്തൂർ, റാഷിദ് ദയ, ഫാബിർ കുഞ്ഞമ്മദ്, റഷീദ് പൂനൂർ, ഫാസിൽ വേങ്ങാട്ട്, ഷഫീഖ് പാനൂർ, സാജിദ് കുറ്റിച്ചിറ, മുനീർ ഹംദാൻ, അൻസാർ കൊടുവള്ളി, അൻവർ ജീപാസ്, ആസിഫ്, മൈമൂന അബ്ബാസ്, സജീറ ഹർഷദ്, ഷാലിമ റാഫി, ഫിജ്ന കബീർ, ജസീല മൂസ, മുംതാസ് ഷാജു, സീനത്ത് യതി, ഷഫ്ന ഫൈസൽ, സുമിത മോഹിയുദ്ദീൻ, നജ്മാ ഫാബിർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

