കോഴിക്കോടൻസ് റിയാദ് സൗദി സ്ഥാപകദിനം ആഘോഷിച്ചു
text_fieldsകോഴിക്കോടൻസ് റിയാദ് സൗദി സ്ഥാപകദിനാഘോഷത്തിൽനിന്ന്
റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് സൗദി സ്ഥാപകദിനം ആഘോഷിച്ചു. ബത്ഹ നാഷനൽ മ്യൂസിയം പാർക്കിൽ നടത്തിയ ആഘോഷപരിപാടികൾക്ക് കോഴിക്കോടൻസ് വനിതാ വിങ് നേതൃത്വം നൽകി. കൂട്ടായ്മയിലെ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ സൗദിയുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് പാർക്കിൽ ഒത്തുകൂടിയപ്പോൾ അത് കാഴ്ചക്കാർക്ക് നവ്യാനുഭൂതി നൽകി.
സമ്പന്നമായ പൈതൃകത്തിലും ആഴത്തിലുള്ള പാരമ്പര്യത്തിലും വേരൂന്നിയ സൗദി അറേബ്യയുടെ ചരിത്രം മൂന്നു നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്നു. ഒന്നാം സൗദിരാഷ്ട്രം രൂപപ്പെടുത്തുന്നതിലും മേഖലയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നതിലും സമ്പന്ന രാഷ്ട്രത്തിന് അടിത്തറ പാകുന്നതിലും നിർണായക പങ്കുവഹിച്ചവരുടെ പിൻഗാമികളാണ് ഇന്ന് സൗദി അറേബ്യയിലെ ജനങ്ങൾ.
ഫെബ്രുവരി 22ന് സൗദി സ്ഥാപകദിനത്തിന്റെ വാർഷികാഘോഷം രാജ്യത്തിന്റെ ആഴത്തിലുള്ള ചരിത്രപരമായ വേരുകളുടെയും ഭരണഘടനയുടെ പ്രതിരോധത്തിന്റെയും ഓർമപ്പെടുത്തലാണെന്ന് കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ പറഞ്ഞു. ആഘോഷ പരിപാടികളോട് അനുബന്ധിച്ചു ഷാലിമ റാഫിയുടെ നേതൃത്വത്തിൽ നടന്ന റിയാദ് മെട്രോ പഠന യാത്രക്ക് സൗദി സ്ത്രീകൾ നൽകിയ സ്വീകരണം നവ്യാനുഭവമായി.
ഫിജിന കബീർ, സജിറ ഹർഷദ്, സുമിത മുഹിയുദ്ദീൻ, മോളി മുജീബ്, ഷെറിൻ റംഷി, മുംതാസ് ഷാജു, ആമിന ഷാഹിൻ, ലുലു സുഹാസ്, രജനി അനിൽ, റൈഹാൻ റഹീസ്, ഹർഷിന നൗഫൽ, അനീഷ റഹീസ്, റഹീന ലത്തീഫ്, ഷമീന മുജീബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

