കോഴിക്കോടൻസ് റിയാദ് ‘സ്കൂൾ ഫെസ്റ്റ്’ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsമഹിറ സദഫ് (കിഡ്സ് ചിത്രരചന), ജുവാൻ ജോർജ് (സബ് ജൂനിയർ), മാധവി കൃഷ്ണ (ജൂനിയർ), എബാ സുബൈർ (സീനിയർ), ഹുമൈറ ഉമം (ഉപന്യാസം)
റിയാദ്: ശിശുദിനാഘോഷത്തിനോട് അനുബന്ധിച്ച് റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മ ‘കോഴിക്കോടൻസ്’ സംഘടിപ്പിച്ച സ്കൂൾ ഫെസ്റ്റിലെ ചിത്രരചന, ഉപന്യാസ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു. റിയാദ് ഷോല മാളിലെ അൽവഫ ഹൈപ്പറിൽ ഈ മാസം 14ന് ശിശുദിനത്തിലാണ് മത്സരം നടന്നത്. വിവിധ സ്കൂളുകളിൽനിന്നുള്ള നിരവധി കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.
ചിത്രരചന കിഡ്സ് വിഭാഗത്തിൽ മഹിറ സദഫ്, നുമ, മുസമ്മിൽ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. സബ് ജൂനിയർ വിഭാഗത്തിൽ ജുവാൻ ജോർജ്, മൈമൂന ഫിദ, ആവനി രാജേഷ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗതിൽ മാധവി കൃഷ്ണക്കാണ് ഒന്നാം സ്ഥാനം. ഹൃദയ് സന്ദീപിന് രണ്ടും ശൈഖ മെഹ്റക്ക് മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.
സീനിയർ വിഭാഗത്തിൽ എബാ സുബൈർ, ഹുമൈറ ഉമം, അനൂം സിയ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. ഉപന്യാസ രചന വിഭാഗത്തിൽ ഹുമൈറ ഉമമിനാണ് ഒന്നാം സ്ഥാനം. മുഹമ്മദ് ഇബ്രാഹിം, ഷഹ്സ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിദഗ്ദ്ധ ജഡ്ജുമാരുടെ നേതൃത്വത്തിലാണ് മത്സരഫല നിർണയം നടത്തിയത്. വിജയികളെ നേരിട്ട് വാട്സ് ആപ് വഴിയും ഫോണിലൂടെയും വിവരം അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

