‘കോഴിക്കോടൻസ്’ സ്പോർട്സ് ഡേ സമാപിച്ചു
text_fields‘കോഴിക്കോടൻസ്’ സ്പോർട്സ് ഡേ സമ്മാനവിതരണ
ചടങ്ങിൽനിന്ന്
റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. ചരിത്ര പുരുഷന്മാരുടെ ഓർമയിൽ ഒരുക്കിയ ‘കളിമുറ്റം’ കായിക മേള ശ്രദ്ധേയമായി. പ്രവാസത്തിെൻറ തിരക്കുകൾക്കിടയിലും മനസ്സിനും ശരീരത്തിനും നവോന്മേഷം നൽകിയ പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കാളികളായി. മേളയുടെ മുന്നോടിയായി സംഘടിപ്പിച്ച മാർച്ച് പാസ്റ്റ് ആകർഷകമായി. സാമൂതിരി വാരിയേഴ്സ്, പഴശ്ശി വാരിയേഴ്സ്, തച്ചോളി വാരിയേഴ്സ്, മരക്കാർ വാരിയേഴ്സ് എന്നിങ്ങനെ കോഴിക്കോടുമായി ബന്ധപ്പെട്ട ചരിത്ര പുരുഷന്മാരുടെ പേരുകളിലുള്ള ടീമുകൾ വിവിധ വർണങ്ങളിലുള്ള ജഴ്സിയണിഞ്ഞാണ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്.
കബീർ നല്ലളം നയിച്ച മഞ്ഞ ജഴ്സി അണിഞ്ഞ അൽ വഫ സമൂതിരി വാരിയേർസ് ജേതാക്കളായി. ഹർഷാദ് ഫറോക് നയിച്ച പർപ്പിൾ ജഴ്സിയിൽ ഇറങ്ങിയ എ.സി.എച്ച് മരക്കാർ വാരിയേർസ് റണ്ണറപ്പുമായി. മുഹിയുദ്ധീൻ സഹീർ ചേവായൂരിന്റെ നേതൃത്വത്തിൽ ചുവപ്പ് ജേഴ്സിയിൽ ഇറങ്ങിയ റോയൽ ഡ്രൈവ് തച്ചോളി വാരിയേർസ് മൂന്നാം സ്ഥാനവും റാഫി കൊയിലാണ്ടി നയിച്ച പച്ച ജഴ്സിയിൽ ഇറങ്ങിയ എ.ജി.സി പഴശ്ശി വാരിയേർസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
കോഴിക്കോടൻസ് സ്പോർട്സ് ലീഡ് പ്രഷീദ് തൈക്കൂട്ടത്തിൽ, വി.കെ.കെ. അബ്ബാസ്, മൈമൂന അബ്ബാസ്, ഫൈസൽ പാഴൂർ, അനിൽ മാവൂർ, നജീബ് മുസ്ലിയാരകം, റംഷി ഓമശ്ശേരി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. പഴയകാല കളികളായ നൂറ്റാം കോൽ, പമ്പരം കറക്കൽ, പുളിങ്കുരു, കൊട്ടിക്കളി എന്നിവ കുട്ടികൾക്ക് വേണ്ടിയും ഒരുക്കി. അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കായികമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മുനീബ് പാഴൂർ, കബീർ നല്ലളം, റാഫി കൊയിലാണ്ടി, ഷഹീൻ, നിബിൻ കൊയിലാണ്ടി, ഷമീം മുക്കം, ലത്തീഫ് ലക്സ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഫൈസൽ പുനൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

