Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിൽ വാഹനാപകടത്തിൽ...

മദീനയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

text_fields
bookmark_border
മദീനയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു
cancel

മദീന: മദീനയിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. മുക്കം കാരാമൂല കൊയിലത്തുംകണ്ടി നുദീർ (43) ആണ് മരിച്ചത്. മദീനയിൽ പ്ലാസ്റ്റിക് സാധനങ്ങൾ വിൽപ്പന നടത്തുന്ന വാഹനത്തിലെ ഡ്രൈവർ ആയിരുന്നു. അഞ്ചു ദിവസങ്ങൾക്കു മുമ്പ് തന്റെ വാഹനം വഴിയിൽ കേട് വന്നതിനെ തുടർന്ന് ഇറങ്ങി പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിച്ച വാഹനത്തിലെ ഡ്രൈവർ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ പരിശോധനക്കായി മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അതിനിടക്കാണ് മരണം. പിതാവ്: പരേതനായ കുഞ്ഞോക്കൂ, ഭാര്യ: ഷാഹിന, മക്കൾ, ഹംന ഫാത്തിമ, മുഹമ്മദ്‌ ഷാദ്. വിവരമറിഞ്ഞു ദമ്മാമിലുള്ള സഹോദരൻ മുബാറക് മദീനയിലെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentMedinaSaudi Arabia
News Summary - Kozhikode resident dies in road accident in Madina
Next Story