എം.ടി. പത്മയുടെ നിര്യാണത്തിൽ കോഴിക്കോട് ഒ.ഐ.സി.സി അനുശോചിച്ചു
text_fieldsറിയാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻമന്ത്രിയുമായ എം.ടി. പത്മയുടെ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അനുശോചിച്ചു. കൊയിലാണ്ടി എം.എല്‍.എ, കോഴിക്കോട് കോർപറേഷൻ ജനപ്രതിനിധി, കോണ്‍ഗ്രസ് പാർട്ടിയുടെ വിവിധ ഭാരവാഹിത്വങ്ങള്‍ അടക്കം ശ്രദ്ധേയമായ പൊതുപ്രവർത്തനം കാഴ്ചവെച്ച വ്യക്തിയായിരുന്നു പത്മ.
കൊയിലാണ്ടിയില്നിന്നും നിയമസഭാംഗമായ അവർ, കേരളത്തിന്റെ വികസനത്തിനായി നിരവധി സംഭാവനകള്‍ നല്കി. ഫിഷറീസ്, ഗ്രാമവികസനം, രജിസ്ട്രേഷൻ വകുപ്പുകള്‍ കൈകാര്യം ചെയ്ത് മത്സ്യത്തൊഴിലാളികളുടെയും ഗ്രാമീണ ജനതയുടെയും ജീവിതനിലവാരം ഉയർത്തുന്നതിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നുവെന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു.

