Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സ്വദേശി ത്വാഇഫിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി ത്വാഇഫിൽ നിര്യാതനായി
cancel

ത്വാഇഫ്: കോഴിക്കോട് സ്വദേശി ദേഹാസ്ഥ്യത്തെത്തുടർന്ന് ത്വാഇഫിൽ നിര്യാതനായി. മുക്കം കാരശ്ശേരി കളത്തിങ്ങൽ കെ.സി.സി. മുഹമ്മദ് (48) ആണ് മരിച്ചത്. ത്വാഇഫിൽ കഫ്ത്തീരിയ നടത്തിവരികയായിരുന്നു. ശനിഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ത്വാഇഫ് കിംങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

 

24 വര്‍ഷമായി ത്വാഇഫ് ഉക്കാദ് സ്ട്രീറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. നാട്ടില്‍ അവധിക്ക് പോയി വന്നിട്ട് ഒന്നര വര്‍ഷമായിരുന്നു. ഇബ്നു അബ്ബാസ് മസ്ജിദില്‍ നടന്ന ജനാസ നമസ്‌ക്കാരത്തിന് ശേഷം മൃതദേഹം സെയ്ല്‍ റോഡിലെ ഇബ്റാഹീം ജഫാലി മഖ്ബറയിൽ ഖബറടക്കി.

ത്വാഇഫ് കെ.എം.സി. സി പ്രസിഡന്‍റ് നാലകത്ത് മുഹമ്മദ് സാലിഹ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരേതനായ അബൂബക്കർ ഹാജിയാണ് പിതാവ്. മാതാവ്: മറിയം. ഭാര്യ: ഫൗസിയ മാവൂർ പാറമ്മൽ. മക്കൾ: മുഹ്സിന, മുബഷിർ. സഹോദരങ്ങൾ: പരേതനായ കെ.സി.സി അഹമദ് കുട്ടി ഹാജി, അബ്ദുറഹ്മാൻ, അബ്ദുൽ മജീദ് ഫൈസി, ഫാത്വിമ, ആമിന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kozhikode native obit in taif saudi-gulf news
Next Story