Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ഴി​ക്കോ​ട് -മ​ദീ​ന...

കോ​ഴി​ക്കോ​ട് -മ​ദീ​ന വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്ക​ണം -മാ​റാ​ക്ക​ര കെ.​എം.​സി.​സി

text_fields
bookmark_border
kmcc
cancel

റി​യാ​ദ്: പ്ര​വാ​സി​ക​ളു​ടെ​യും ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ​യും സൗ​ക​ര്യം പ​രി​ഗ​ണി​ച്ചു കോ​ഴി​ക്കോ​ട് നി​ന്നും മ​ദീ​ന​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് സൗ​ദി കെ.​എം.​സി.​സി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദീ​ന​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി പ്ര​വാ​സി​ക​ളു​ണ്ട്.

നി​യോം സി​റ്റി അ​ട​ക്ക​മു​ള്ള നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ ഭാ​വി​യി​ൽ മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഉം​റ തീ​ർ​ഥാ​ട​ക​രി​ൽ പ​ല​രും ആ​ദ്യം പ്ര​വാ​ച​ക ന​ഗ​രി​യി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഉ​ണ്ടെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​വ​രു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ച്​ കോ​ഴി​ക്കോ​ട് നി​ന്നും മ​ദീ​ന​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് യോ​ഗം പ്ര​മേ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ദ്ദ, റി​യാ​ദ്, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കോ​ഴി​ക്കോ​ട് നി​ന്നും മു​മ്പ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്​ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ഉ​ട​നെ ന​ൽ​ക​ണ​മെ​ന്നും യോ​ഗം പ്ര​മേയ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ൾ​ക്ക് നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ കു​ടും​ബ സു​ര​ക്ഷാ​പ​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജ​നു​വ​രി​യി​ൽ വാ​ർ​ഷി​ക​യോ​ഗം ചേ​ർ​ന്ന്​ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. കേ​ര​ളം ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു ന​ട​ത്തു​ന്ന യാ​ത്ര തി​ക​ച്ചും അ​നാ​വ​ശ്യ​വും ധൂ​ർ​ത്തു​മാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന യോ​ഗം സ​യ്യി​ദ് ശ​ഖീ​ഖ് ത​ങ്ങ​ൾ കാ​ടാ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ഹാ​ജി ക​ല്ല​ൻ ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഷീ​ർ നെ​യ്യ​ത്തൂ​ർ, മു​ഹ​മ്മ​ദ്‌ ഷാ​ഫി, ടി.​എ. സ​മ​ദ്, എം.​കെ. നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

മു​ജീ​ബ് റ​ഹ്​​മാ​ൻ നെ​യ്യ​ത്തൂ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പി. ​അ​ല​വി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. മു​സ്ത​ഫ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - Kozhikode - Madinah flight service to start - Marakkara KMCC
Next Story