കോഴിക്കോട് ജില്ല കെ.എം.സി.സി സെവൻസ് ഫുട്ബാൾ മേള ഇന്ന്
text_fieldsജിദ്ദ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സഫ ലക്ഷ്വറി ഗ്രൂപ് ഓഫ് കമ്പനീസ് വിന്നേഴ്സ് ട്രോഫിക്കും ജീപാസ് ഡോട്ട് കോം റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഇന്ന് ജിദ്ദയിൽ നടക്കും.
വൈകീട്ട് ഏഴിന് ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻറിൽ പ്രമുഖ ടീമുകളായ യെല്ലോ ആർമി, ഫൈസലിയ എഫ്.സി, ഫ്രൈഡേ ഷൂട്ടേഴ്സ്, റിസ്ക് ജിദ്ദ, വാഴക്കാട് കെ.എം.സി.സി ജിദ്ദ, ലയൺ ബോയ്സ് സാമർ എഫ്.സി, എവർഗ്രീൻ എഫ്.സി യാംബു, മക്ക എഫ്.സി എന്നിവർ മാറ്റുരക്കും.
വിജയികൾക്ക് 3,000 റിയാലും റണ്ണേഴ്സിന് 1,500 റിയാലും കാഷ് പ്രൈസ് നൽകും. ജിദ്ദയിലെ ഫുട്ബാൾ പ്രേമികളെ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതായി കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

