കോഴിക്കോട് ജില്ല കെ.എം.സി.സി ഫണ്ട് കൈമാറി
text_fieldsകോഴിക്കോട് ജില്ല കെ.എം.സി.സി ജിദ്ദ കമ്മിറ്റി സി.എച്ച്. സെൻറർ ഫണ്ട് ലത്തീഫ് കളരാന്തിരി അബൂബക്കർ അരിമ്പ്രക്ക് കൈമാറുന്നു
ജിദ്ദ: കോഴിക്കോട് ജില്ല കെ.എം.സി.സി സമാഹരിച്ച സി.എച്ച്. സെൻറർ, ശിഹാബ് തങ്ങൾ റിലീഫ് സെല്‍ ഫണ്ടുകൾ ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കൈമാറി.
ജില്ല പ്രസിഡൻറ് ലത്തീഫ് കളരാന്തിരിയിൽനിന്ന് സി.എച്ച്. സെൻറർ ഫണ്ട് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും ശിഹാബ് തങ്ങൾ റിലീഫ് സെല്‍ ഫണ്ട് ജനറൽ സെക്രട്ടറി സൈനുൽ ആബിദീനിൽനിന്ന് സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ റസാഖ് മാസ്റ്ററും ഏറ്റുവാങ്ങി. ലത്തീഫ് കളരാന്തിരി അധ്യക്ഷത വഹിച്ചു.
എ.കെ. ബാവ, നാസർ മച്ചിങ്ങൽ, മജീദ് പുകയൂർ, ഇബ്രാഹിം കൊല്ലി, എൻ.പി. അബ്ദുൽ വഹാബ്, ഷബീർ അലി സിറ്റി, ഖാലിദ് പാളയാട്ട്, ലത്തീഫ് പൂനൂർ തുടങ്ങിയവർ സംസാരിച്ചു. സൈനുൽ ആബിദീൻ സ്വാഗതവും ഹസൻ കോയ പെരുമണ്ണ നന്ദിയും പറഞ്ഞു.

